ഇന്ത്യയില്‍ വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധനവ്; 6 പാദത്തില്‍ 15% വളര്‍ച്ച,കൂടുതലും സേവനമേഖലയില്‍
ദില്ലി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ആറുപാദത്തില് ഇന്ത്യയ്ക്ക് വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധനവ് നേടാന്‍ സാധിച്ചുവെന്ന് റിപ്പോര്‍ട്ട്. 2018-19 നെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ സ്വന്തമാക്കിയത്. 23 ബില്യണ്‍ ഡോളറില്‍ നിന്ന് 26 ബില്യണ്‍ ഡോളറായാണ് വിദേശനിക്ഷേപത്തിന്റെ വളര്‍ച്ച. സേവന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപമെത്തിയത്.
നാലര ബില്യണ്‍ ഡോളര്‍. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ആന്റ് ഹാര്‍ഡ് വെയര്‍ മേഖലയില്‍ നാല് ബില്യണും ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 4.3 ബില്യണ്‍ ഡോളറുമെത്തി. ഓട്ടോമൊബൈല്‍ മേഖലയിലേക്കും ട്രേഡിങ് രംഗത്തേക്കും 2.1 ബില്യണ്‍ ഡോളര്‍ വീതം നിക്ഷേപമെത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സിംഗപ്പൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത്. എട്ട് ബില്യണ്‍ ഡോളറാണ് ഇവിടെ നിന്ന് മാത്രം ഇന്ത്യയിലേക്ക് എത്തിയത്. മൗറീഷ്യസില്‍ നിന്ന് 6.4 ബില്യണ്‍ ഡോളറും യുഎസില്‍ നിന്ന് 2.2 ബില്യണും ലഭിച്ചു. നെതര്‍ലന്റില്‍ നിന്ന് 2.3 ബില്യണ്‍ ഡോളറും ജപ്പാനില്‍ നിന്ന് 1.8 ബില്യണ്‍ ഡോളറുമാണ് ഇന്ത്യയിലേക്ക് എത്തിയത്. അടുത്തിടെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചത്. ഇതേതുടര്‍ന്നാണ് വന്‍ വിദേശനിക്ഷേപം നേടാന്‍ സാധിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍