ബിഎസ്എന്‍എലിന്റെയും എംടിഎന്‍എലിന്റെയും ഭൂമി ഉള്‍പ്പെടെയുള്ള ആസ്തികള്‍ വില്‍ക്കുന്നു
മുംബൈ: പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എലിന്റെയും എംടിഎന്‍എലിന്റെയും ഭൂമി ഉള്‍പ്പെടെയുള്ള ആസ്തികള്‍ വില്‍ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിക്ഷേപ, പൊതു ആസ്തി കൈകാര്യവകുപ്പ് (ദീപം) കണ്‍സള്‍ട്ടന്റുകളെ നിയോഗിച്ചു. കോവിഡ് പ്രതിസന്ധികള്‍ക്കിടെ ആസ്തികള്‍ വില്‍ക്കുന്നത് എത്രമാത്രം പ്രായോഗികമാണെന്നും അവയുടെ മൂല്യം കണക്കാക്കുന്നതിനുമാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സി.ബി.ആര്.ഇ., ജെ.എല്‍.എല്‍., നൈറ്റ് ഫ്രാങ്ക് എന്നീ സ്ഥാപനങ്ങളെയാണ് ഇതിനായി നിയോഗിച്ചത്. ഈമാസം അവസാനത്തോടെ കന്പനികള്‍ റിപ്പോര്‍ട്ട് കൈമാറും. ഇരുകമ്പനികളുടെയും ആസ്തികള്‍ വില്‍ക്കുന്നതിലൂടെ ഏകദേശം 37,500 കോടി രൂപ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍