ബിഎസ്എന്‍എല്‍ ഫിബ്രുവരി മാസത്തില്‍ 1.76 ലക്ഷം ജീവനക്കാരുടെ ശമ്പളം നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്; കമ്പനിയെ തകര്‍ച്ചയിലേക്കെത്തിച്ചത് കേന്ദ്രസര്‍ക്കാറെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലില്‍ സാമ്പത്തി പ്രതിസന്ധി തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലില്‍ 1.76 ലക്ഷം ജിവനക്കാരുടെ ശമ്പളം ഫിബ്രുവരിയില്‍ നല്‍കിയില്ലെന്ന റിപ്പോര്‍ട്ടാണ്് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും, കടബാധ്യതയും മൂലം ബിഎസ്എന്‍എല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്.
കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ നഷ്ടത്തിലേക്ക് എത്തിച്ചുവെന്നാണ് നേരത്തെ ഉയര്‍ന്നുവന്നത്. പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടനെ ഇടപെടണമെന്നും മുടങ്ങി കിടക്കുന്ന ശമ്പളം കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ കൊടുത്തുവീട്ടണമെന്നും അഭ്യര്‍ഥിച്ചു കൊണ്ട് ടെലികോം മന്ത്രി മനോജ് സിന്‍ഹക്ക് ബിഎസ്എന്‍എല്‍ ജിവനക്കാരുടെ സംഘടനയായ എപ്ലോയീസ് യൂണിയന് കത്തിലൂടെ ആവശ്യപ്പടുകയും ചെയ്തു.
പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ വേഗത്തിലാക്കാന്‍ ജീവനക്കാര്‍ സമരങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. ബിസിഎന്‍എല്ലിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ജീവനക്കാരുടെ ശമ്പളനത്തിനാണ് പകുതി തുകയും ചിലവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിഎസ്എന്‍ംഎല്‍ ഇനി നിലനില്‍ക്കുമോ എന്ന കാര്യം സംശയമാണ്. ഒരോ വര്‍ഷവും സാമ്പത്തിക ബാധ്യത കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. 2017ല്‍ 4786 കോടി രൂപയും, 2018ല്‍ 8000 കോടി രൂപയുമാണ് സാമ്പത്തിക ബാധ്യതയായി ഉണ്ടായിട്ടുള്ളത്. അതേസമയം ടെലികോം കമ്പനി നഷ്ടം നേരിട്ടതിന്റെ കാരണം കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പു കേടാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആക്ഷേപം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍