ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്ക് 2022 അവസാനത്തോടെ
സര്‍ക്കാര്‍ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി (ബിഎസ്എന്‍എല്‍) ന്റെ 4ജി നെറ്റ്വര്‍ക്ക് 2022 അവസാനത്തോടെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ഒക്ടോബര്‍ 31നകം ഇതിന്റെ പരീക്ഷണം പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസു (ടിസിഎസ്) മായാണ് ബിഎസ്എന്‍എല്ലിന്റെ പരീക്ഷണം. എന്നാല്‍ ഇത് 2022 ജനുവരി വരെ നീട്ടിയിരിക്കുകയാണിപ്പോള്‍.
പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം പത്തു മാസങ്ങള്‍ക്കുള്ളില്‍ 4ജി സംവിധാനം നടപ്പിലാക്കാമെന്നാണ് കണക്കാക്കുന്നത്. 40 വാട്ട് റേഡിയോയിലാണ് പരീക്ഷണം നടത്താന്‍ ടിസിഎസുമായി ധാരണയായിരുന്നത്. എന്നാല്‍ 20 വാട്ട് മാത്രമാണ് ടിസിഎസ് ഉപയോഗിച്ചത്. ഇതാണ് പരീക്ഷണ ഘട്ടം വൈകാന്‍ കാരണമെന്നാണ് വിശദീകരണം. ടിസിഎസിന്റെ ഈ സമീപനത്തില്‍ നീരസം പ്രകടിപ്പിച്ച് ബിഎസ്എന്‍എല്‍ ഇക്കഴിഞ്ഞ നവംബറില്‍ കത്തെഴുതിയിരുന്നു. ധാരണപ്രകാരമുള്ള സജ്ജീകരണം നടത്തണമെന്നും നിര്‍ദേശിച്ചു. അതുപ്രകാരം 20 വാട്ട് റേഡിയോ കൂടി ഉള്‍പ്പെടുത്തി ടിസിഎസ് പരീക്ഷണം തുടരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍