ബിഎസ്എന്‍എല്ലിനെ ശക്തിപ്പെടുത്താന്‍ ഒരുമാസത്തിനകം പുതിയ പദ്ധതി; ജീവനക്കരുടെ ശമ്പള പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബിഎസ്എന്‍എല്ലിനെ കരകയറ്റാന്‍ പുനരുജ്ജീവന പാക്കേജ് അവതരിപ്പിച്ച് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പികെ പര്‍വാര്‍ രംഗത്ത്. ദീപാവലിക്ക് മുന്‍പ് തന്നെ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം കൊടുത്തുവീട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബിഎസ്എന്‍എല്ലിന് ഫോര്‍ജി സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
4ജി സ്പെക്ട്രത്തിന്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജിയോയയുടെ കടന്നുവരവ് ബിഎഎസ്എന്എല്ലിന്റെ കുതിച്ചുചാട്ടത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സ്വകാര്യ ടെലികോം കമ്പനികളുടെ കുതിച്ചാട്ടം ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയ്ക്ക് വലിയ പ്രതിസന്ധിച്ചാണ് നിലവില്‍ ഉണ്ടാക്കിയിട്ടുള്ളത്. അതേസമയം ബിഎസ്എന്‍എല്ലിന്റെ ഉപഭോക്തൃ അടിത്തറ ഇപ്പോഴും വികസിക്കുകയാണെന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. ജീവനക്കാരുടെ ശമ്പള പ്രശന്ങ്ങടക്കം വേഗത്തില്‍ പരിഹരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ 1.76 ലക്ഷം ജീവനക്കാരുടെ ശമ്പളമാണ് സെപ്റ്റംബര്‍ മാസത്തില്‍ മുടങ്ങിക്കിടക്കുന്നത്. നിലവില്‍ സേവനങ്ങളില്‍ നിന്നായി ബിഎസ്എന്‍എല്ലിന് 1600 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് പുര്‍വാര്‍ വ്യക്തമാക്കുകയും ചെയ്തു. ഒരുമാസം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളത്തിന് മാത്രമായി 850 കോടി രൂപയോളം വരുമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍