News

ബിഎസ്എന്‍എല്‍ സാമ്പത്തിക പ്രതിസന്ധിയില്‍; ജീവനക്കാരുടെ ശമ്പളം സെപ്റ്റംബറില്‍ മുടങ്ങി

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം  ജീവനക്കാരുടെ ശമ്പള വിതരണമടക്കം ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ വെള്ളിയാഴ്ച്ച മുതല്‍ സമരപരിപാടികളുമായാണ് കടന്നുപോകതുന്നജത്. അതേസമയം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം ദീപാവലിക്ക് മുന്‍പ് കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്നാണ് ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പികെ പുര്‍വാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

നിലവില്‍ 1.76 ലക്ഷം ജീവനക്കാരുടെ ശമ്പളമാണ് സെപ്റ്റംബര്‍ മാസത്തില്‍ മുടങ്ങിക്കിടക്കുന്നത്. നിലവില്‍ സേവനങ്ങളില്‍ നിന്നായി ബിഎസ്എന്‍എല്ലിന് 1600 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് പുര്‍വാര്‍ വ്യക്തമാക്കുകയും ചെയ്തു. ഒരുമാസം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളത്തിന് മാത്രമായി 850 കോടി രൂപയോളം വരുമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

News Desk
Author

Related Articles