ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ 23 നകം നല്‍കിയേക്കും; അധികൃതര്‍ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പില്‍
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ 23 നകം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരുടെ സംഘടനകളുമായി ബിഎസ്എന്‍എല്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ നിരരാഹാര സമരം അവസാനിക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതസിന്ധിയെ തുടര്‍ന്നാണ് ജീവനക്കാരുടെ സെപ്റ്റംബര്‍ മാസത്തിലെ ശനമ്പളം മുടങ്ങിയത്. ജീവനക്കാരുടെ സംഘടനകളുമായി സിഎംഡി നടത്തിയ ചര്‍ച്ചയില്‍ ശമ്പളം ഈ മാസം 23 നകം നല്‍കുമെന്ന ഉറപ്പും നല്കി.
നിലവില്‍ 1.76 ലക്ഷം ജീവനക്കാരുടെ ശമ്പളമാണ് സെപ്റ്റംബര്‍ മാസത്തില്‍ മുടങ്ങിക്കിടക്കുന്നത്. നിലവില്‍ സേവനങ്ങളില്‍ നിന്നായി ബിഎസ്എന്‍എല്ലിന് 1600 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് പുര്‍വാര്‍ വ്യക്തമാക്കുകയും ചെയ്തു. ഒരുമാസം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളത്തിന് മാത്രമായി 850 കോടി രൂപയോളം വരുമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടുള്ളത്.
ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ബിഎസ്എന്‍എല്‍ 3ജി നെറ്റ് വര്‍ക്കില്‍ നിന്നും 5ജിയിലേക്ക് മാറാനുള്ള നീക്കമാണ് നടത്തുന്നത്. സേവനങ്ങളിലടക്കം പരിഷ്കരണം നടപ്പിലാക്കുന്നതോടെ കമ്പനി ടെലികോം മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്. 4ജി സേവനങ്ങളിലേക്ക് മാറിയാല്‍ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വികസിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍