കോര്‍പ്പറേറ്റുകളെ കൂടുതല്‍ പരിഗണിച്ച ബജറ്റ്; കര്‍ഷകരെയും സാധാരണക്കാരെയും മാറ്റി നിര്‍ത്തി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ കോര്‍പ്പറേറ്റുകളുടെ നികുതിക്ക് കുറവ് വരുത്തിയത് രാജ്യത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അതേസമയം കോര്‍പ്പറേറ്റ് നികുതിയില്‍ ഭേദഗതി വരുത്തിയത് നിക്ഷേപങ്ങള്‍ക്കും, വ്യോമയാനമേഖലയുടെ വികസനത്തിനും വേണ്ടിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റെയില്‍വെ മേഖലയിലടക്കം സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്കും, സാധാരണാക്കാര്ക്കും, തൊഴിലാളികള്‍ക്കും വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന ആക്ഷേപവുമുണ്ട്. അതിനിടയിലാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ നികുതിക്ക് കൂടുതല്‍ ഇളവ് നല്‍കുന്നത്. രാജ്യം വ്യാവസായ മേഖലയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
400 കോടി രൂപ വരെയുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ 25 ശതമാനം കോര്‍പ്പറേറ്റ് നികുതി നല്കിയാല് മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ 250 കോടി രൂപ വരുമാനമുള്ള കമ്പനികളായിരുന്നു 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയായി അടയ്ക്കേണ്ടിയിരുന്നത്. കോര്‍പ്പറേറ്റുകള്‍ എല്ലാവിധത്തിലുള്ള അവസരങ്ങള്‍ തുറന്നുകൊടുത്ത ബജറ്റെന്ന് വിലയിരുത്തേണ്ടി വരും. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള ഏറ്റവു വലിയ നികുതി സമ്പ്രാദയത്തല് ഭേദഗതി വരുത്തിയത് എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. രാജ്യത്തെ ഭൂരിഭാഗം കമ്പനികള്‍ക്കും വന്‍ നേട്ടം കൊയ്യാനുള്ള എല്ലാവിധത്തിലുള്ള അവസരങ്ങളാണ് സര്‍ക്കാര്‍ തുറന്നിട്ടിരിക്കുന്നത്.
രാജ്യത്തെ 99.3 ശതമാനം കമ്പനികള്‍ക്ക് ഇളവ് നല്‍കുകയും സാധാരണക്കാരെയും, കര്‍ഷകരെയും മാറ്റി നിര്‍ത്തുകയും ചെയ്തുവന്നതാണ് ബജറ്റിലെ ഏറ്റവും വലിയ പോരായ്മാണ് കാണുന്നത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. കറ്റംസ് തീരുവ കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ ലോഹങ്ങളില്‍ അടക്കം വിലക്കയറ്റമുണ്ടാകും. സ്വര്‍ണത്തിന് പവന് 5000 രൂപയ്ക്ക് മുകളില്‍ വിലക്കയറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ ഡീസലിന് ലിറ്ററിന് ഒരു രൂപ സെസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.
അതേസമയം അതിസമ്പന്നര്‍ക്ക് ഏഴ് ശതമാനം സര്‍ചാര്‍ജ് ചുമത്താനും സര്‍ക്കാര്‍ മറന്നില്ല. രണ്ട് കോടി മുതല്‍ അഞ്ച് കോടി രൂപ വരെ വരുമാനമുള്ള സമ്പന്നരുടെ സര്‍ചാര്‍ജ് മൂന്ന് ശതമാനം ഉയര്‍ത്തി. ഇതോടെ സമ്പന്നരുടെ നികുതിയിളവ് 42 ശതമാനം വരെ ഉയര്‍ത്തിയെന്നാണ് ബജറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. വാര്‍ഷിക പണം പിന്‍വലിക്കുന്നതിന് ഒരു കോടി രൂപയില്‍ കവിഞ്ഞ് രണ്ട് ശതമാനം നികുതിയും നല്‍കേണ്ടി വരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍