News

ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ ധനകമ്മി നിയന്ത്രിക്കുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2019 ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക ധനകമ്മി നിയന്ത്രിച്ചു നിര്‍ത്തുന്ന ബജറ്റിനെന്ന് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷം ധനമ്മി ജഡിപി നിരക്കില്‍ 3.4 ശതമാനമാക്കി നിയന്ത്രിക്കുക എന്ന ബജറ്റ് റിപ്പോര്‍ട്ടായിരിക്കുമെന്ന് സൂചന.

ഫിബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടുള്ള ബജറ്റായിരുന്നു സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നത്. ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ജിഡിപി നിരക്കില്‍ ധനകമ്മി 3.4 ശതമാനം നിയന്ത്രിച്ചു നിര്‍ത്തുന്ന പദ്ധതികളാകും അവതരിപ്പിക്കുക. അതേസമയം സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ധനകമ്മി ഉയരാന്‍ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ അഭപ്രായപ്പെടുന്നത്.

 

Author

Related Articles