മാന്ദ്യം പിടിമുറികയതോടെ ബജറ്റ് കമ്മി ഉയരുമെന്ന് വ്യക്തമാക്കി ധനമന്ത്രി; നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി ഉയരും; ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി ചുരുങ്ങും; രാജ്യത്ത് മാന്ദ്യമുണ്ടെന്ന് സര്‍ക്കാറും സമ്മതിക്കുമ്പോള്‍
ന്യൂഡല്‍ഹി: നടപ്പുവര്‍ഷത്തെ ബജറ്റ് നകമ്മി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മ സീതാരമാന് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.8 ശതമാനമായി ഉയരുകയും ചെയ്യും. അതേസമയം ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി ബജറ്റ് കമ്മി 3.3 ശതമാനമായിരുന്നു വിലയിരുത്തിയിരുന്നത്. ജിഡിപി വളര്‍ച്ചാ നിരക്ക് 7.5 ശതമാനവുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്തില്ലെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിേക്ക് ചുരുങ്ങിയേക്കും.
അതേസമയം 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.5 ശതമാനമാകുമെന്നാണ് പറയുന്നത്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനം മുതല്‍ 6.5 ശതമാനം വരെ കൈവരിക്കുമെന്നാണ് ധനമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക വെല്ലവിളിയിലൂടെയാണ് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കടന്നുപോയത്. ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്കാണ് നീങ്ങിയിത്. മാത്രമല്ല, നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2019-2020 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തേക്കാണ് ചുരുങ്ങിയത്. എന്നാല്‍ ജൂലൈ-സെപ്റ്റര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ചുരുങ്ങിയ വളര്‍ച്ചാ നിരക്കാണത്. നിലവില്‍ രാജ്യത്ത് തൊഴില്‍ ഭീതിയും പണപ്പെരുപ്പ സമ്മര്‍ദ്ദവും ശക്തവുമാണ്. ഇതിനെ നടപ്പുവര്‍ഷത്തില്‍ മറികടക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍