ബജറ്റിന് മുന്നോടിയായി ഹല്‍വ ചടങ്ങ് നടന്നു; ഈ വര്‍ഷം ബജറ്റിന് കടലാസ് പതിപ്പുകള്‍ ഇല്ല
ന്യൂഡല്‍ഹി: ബജറ്റ് നിര്‍മ്മാണ പ്രക്രിയയുടെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന ഹല്‍വ ചടങ്ങ് പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ നടന്നു. ബജറ്റ് തയ്യാറെടുപ്പുകളുടെ 'ലോക്ക്-ഇന്‍' പ്രക്രിയയ്ക്ക് മുമ്പായി എല്ലാ വര്‍ഷവും പതിവായി ഹല്‍വ ചടങ്ങ് നടത്തും. നോര്‍ത്ത് ബ്ലോക്കിന്റെ ബേസ്മെന്റില്‍ ബജറ്റ് വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിനും അച്ചടി ആരംഭിക്കുന്നതിനും മുന്നോടിയായാണ് ഈ ചടങ്ങ് നടത്താറുളളത്. ഈ വര്‍ഷം ബജറ്റിന് കടലാസ് പതിപ്പുകള്‍ ഉണ്ടാകില്ല.
ഇത്തവണ കൊവിഡ് പശ്ചത്തലത്തില്‍ ബജറ്റ് അവതരണത്തില്‍ നിരവധി മാറ്റങ്ങളാണ് വരുത്തിട്ടുളളത്. അതിനാല്‍ ഈ വര്‍ഷം ഹല്‍വാ ചടങ്ങ് നടത്തില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, രാജ്യത്ത് കൊവിഡ് കേസുകള്‍ നിയന്ത്രണമായതിനാലും മറ്റ് സുരക്ഷ ക്രമീകരണത്തോടും ഹല്‍വാ ചടങ്ങ് സംഘടിപ്പിക്കാന്‍ കേന്ദ്രം പിന്നീട് തീരുമാനിക്കുകയായിരുന്നു. അതിനാലാണ് ചടങ്ങ് വൈകിയത്.
എം പിമാര്‍ക്കും&ിയുെ;പൊതുജനങ്ങള്‍ക്കും&ിയുെ;ബജറ്റ് രേഖകള്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ധനകാര്യ മന്ത്രാലയം 'യൂണിയന് ബജറ്റ് മൊബൈല്‍ ആപ്പ്' സേവനം ആരംഭിച്ചു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം ബജറ്റ് രേഖകള്‍ അപ്ലിക്കേഷനില്‍ ലഭ്യമാകും. ചടങ്ങുകള്‍ക്ക് ശേഷം, 2021-22 ലെ കേന്ദ്ര ബജറ്റ് സമാഹാരത്തിന്റെ സ്ഥിതി അവലോകനം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി ആശംസകള്‍ അറിയിക്കുകയും ചെയ്തു. പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ജനുവരി 29 മുതല്‍ ആരംഭിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനാണ്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 15 വരെയാണ് നടക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍