ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്കും നികുതി ഈടാക്കിയേക്കും; തീരുമാനം കേന്ദ്ര ബജറ്റില്‍
നിശ്ചിത പരിധിക്ക് മുകളിലുള്ള ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് സ്രോതസില്‍ നിന്ന് നികുതി (ടിഡിഎസ്, ടിസിഎസ്) ഈടാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോട്ടറി, ഗെയിംഷോ, പസില്‍ തുടങ്ങിയവയില്‍നിന്നുള്ള വരുമാനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്നകാര്യവും പരിഗണിക്കും. ക്രിപ്റ്റോകറന്‍സികളുടെ വില്പനയും വാങ്ങലും സാമ്പത്തിക ഇടപാടുകളായി പരിഗണിച്ചായിരിക്കും സ്രോതസില്‍നിന്ന് നികുതി ഈടാക്കാന്‍ നടപടിയെടുക്കുക.
നിലവില്‍ ആഗോളതലത്തില്‍ ഏറ്റവുംകൂടുതല്‍ ക്രിപ്റ്റോ നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. 10.07 കോടിയോളംപേര്‍ ക്രിപ്റ്റോ ഇടപാടുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. 2030ഓടെ ക്രിപ്റ്റോകറന്‍സിയിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 1781 കോടി രൂപ (24 കോടി ഡോളര്‍)യാകുമെന്നാണ് വിലയിരുത്തല്‍. ജനുവരി 31ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന് ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്ല് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിപ്റ്റോകറന്‍സികളെ നികുതിവലയില്‍ കൊണ്ടുവരുന്നതിനായി പുതിയ ബജറ്റില്‍ നടപടികളുണ്ടാകും. ഓരോ വര്‍ഷവും വ്യക്തികള്‍ നടത്തുന്ന നിശ്ചിത പരിധിക്കുമുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ ശേഖരിക്കുന്നതിന് വിവിധ ഏജന്‍സികളുമായി ആദായനികുതി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍