News

വിദേശത്തേക്ക് സമ്മാനം അയക്കുന്നവര്‍ ഇനി നികുതി അടയ്‌ക്കേണ്ടി വരും

വിദേശത്തുള്ളവര്‍ക്ക് ഏതെങ്കിലും രൂപത്തില്‍ സമ്മാനങ്ങളോ, ഉത്പ്പന്നങ്ങളോ നല്‍കുമ്പോള്‍ അതിന് നികുതി അടയ്ക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തികവര്‍ഷം മുതല്‍ നികുതി അടയ്ക്കാനുള്ള നിയമം പ്രബാല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നികുതി അടയ്ക്കുന്നത് മൂലം തട്ടിുകള്‍ ഈ മേഖലകളില്‍ നിന്ന് ഒഴിവാക്കനും, തടയാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദേശമെന്ന നിലക്കാണ് സര്‍ക്കാര്‍ ഇത് പൂര്‍ണമായി നടപ്പിലാക്കുന്നത്. 

വിദേശത്തുള്ള സുഹൃത്തിനോ, കുടുംബത്തിനോ ഏതെങ്കിലും രൂപത്തിലുള്ള ഉത്പ്പന്നങ്ങളോ, തുകയോ കൈമാറുന്നുണ്ടെങ്കില്‍ അതിന് നികുതി അടയ്ക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വൃക്തമാക്കിയിരിക്കുന്നത്. അതേസമയം ജൂലൈ അഞ്ച് മുതല്‍ പുതിയ നിയമം പ്രബാല്യത്തില്‍ വന്നതായാംണ് റിപ്പോര്‍ട്ട്. നികുതിയിനത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കമാണ് വിദേശത്തേക്ക് സമ്മാനം അയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ പുതിയ നികുതിക്കെതിരെ സര്‍ക്കാറിനെതിരെ ശക്തമായ ആക്ഷേപവും ഉയര്‍ന്നുവരുന്നുണ്ട്. 

നികുതിയിനത്തിലൂടെ കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. സമ്മാനം സ്വീകരിക്കുന്ന വ്യക്തിയില്‍ നിന്നോ, സമ്മാനം അയക്കുന്ന വ്യക്തിയില്‍ നിന്നോ നികുതി ഈടാക്കുമെന്നാണ് വ്യവസ്ഥ.  അതേസമയം 10 ലക്ഷത്തിന് മുകളിലുള്ള ആസ്തികള്‍ക്കോ, ഉത്പ്പന്നങ്ങള്‍ക്കോ 30 ശതമാനം നികുതി അടയ്ക്കണമെന്നാണ് വ്യവസ്ഥ. സമ്മാനങ്ങളുടെ മൂല്യം അനുസരിച്ചാകും നികുതി അടയ്ക്കേണ്ടത്. നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍  പുറത്തുവിട്ടതായാണ് വിവരം.

 

Author

Related Articles