News

ഹോള്‍മാര്‍ക്കില്ലാത്ത പഴയ സ്വര്‍ണം വില്‍ക്കാമോ? ആശങ്കകള്‍ക്ക് വിരാമമായി

കൊച്ചി: ഹാള്‍മാര്‍ക്കിങ് മുദ്രയില്ലാത്ത പഴയ സ്വര്‍ണം വില്‍ക്കാനും പണയംവെക്കാനും പുതിയ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് വ്യക്തമാക്കി അധികൃതര്‍. ഹോള്‍മാര്‍ക്കിങ് സ്വര്‍ണഭാരണങ്ങളില്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആളുകള്‍ക്കുണ്ടായ ആശങ്ക പരിഹരിച്ചിരിക്കുകയാണ് അധികൃതര്‍. പഴയ സ്വര്‍ണം കൊടുത്താല്‍ ജുവല്ലറികളില്‍ നിന്ന് മാറ്റ് അനുസരിച്ചുള്ള കൃത്യം വില തന്നെ ലഭിക്കം. ഹാള്‍മാര്‍ക്ക് ചെയ്യാത്ത ഏത് കാരറ്റിലുള്ള സ്വര്‍ണാഭരണവും വില്‍ക്കാനും മാറ്റിവാങ്ങാനും ഉപയോക്താവിന് സാധിക്കം. ഈ സ്വര്‍ണം ജുവല്ലറികള്‍ ഉരുക്കി നിശ്ചിത കാരറ്റിലാക്കി ഹാള്‍മാര്‍ക്ക് ചെയ്ത് വീണ്ടും വിപണിയിലെത്തിക്കുകയാണ് ചെയ്തത്.

ബാങ്കുകള്‍ക്കും സ്വര്‍ണവായ്പ നല്‍കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പഴയ സ്വര്‍ണം സ്വീകരിക്കാനും തടസമില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം വഴി പഴയസ്വര്‍ണത്തിന് വിപണിമൂല്യമില്ലെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും വ്യക്തമാകുന്നു. അതേസമയം ഹാള്‍മാര്‍ക്ക് ഇല്ലാത്തവ വില്‍ക്കാന്‍ ജുവല്ലറികള്‍ക്ക് സാധിക്കില്ല. ജുവല്ലറികളിലുള്ള പഴയ സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്യാനും ഹാള്‍മാര്‍ക്കിങ് ലൈസന്‍സ് എടുക്കാനും ഒരു വര്‍ഷമാണ് ജുവല്ലറികള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്.

 

Author

Related Articles