ഷാരൂഖ് ഖാന് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം താല്കാലികമായി പിന്‍വലിച്ച് ബൈജൂസ്
ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് അഭിനയിക്കുന്ന പരസ്യങ്ങളുടെ സംപ്രേഷണം താല്കാലികമായി പിന്‍വലിച്ച് ബൈജൂസ് ആപ്. ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മകന് ആര്യന് ഖാന് അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞദിവസങ്ങളില്‍ ഷാരൂഖ് ഖാന് അഭിനയിച്ച ബൈജൂസ് ആപിന്റെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചതായി ദേശീയ മാധ്യമമായ ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരസ്യത്തിന്റെ സംപ്രേഷണം നിര്‍ത്തിവെച്ചതെന്നാണ് വിവരം.
ബൈജൂസ് ആപിന്റെ കേരളത്തിന് പുറത്തുള്ള ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്. ഷാരൂഖിന്റെ വന്‍ സ്പോണ്‍സര്‍ഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. കൂടാതെ ഹ്യൂണ്ടായ്, എല്‍.ജി, ദുബൈ ടൂറിസം, ഐ.സി.ഐ.സി.ഐ, റിലയന്‍സ് ജിയോ എന്നിവയെയും ഷാരൂഖ് ഖാന് പ്രതിനിധീകരിക്കുന്നു.
ഷാരൂഖ് ഖാന്റെ ബ്രാന്‍ഡ് നിലനിര്‍ത്താന്‍ വര്‍ഷം മൂന്നുമുതല്‍ നാലുകോടി രൂപയാണ് ബൈജൂസ് നല്‍കുന്നതെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 മുതലാണ് ഷാരൂഖ് ഖാന് ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ആര്യന് ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുമോയെന്ന കാര്യം വ്യക്തമല്ല. മുംബൈയിലെ കോര്‍ഡെലിയ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന് ഖാനെയും ഏഴുപേരെയും അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞദിവസം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആര്യന് ഖാനെ മുംബൈയിലെ ആര്‍തുര്‍ റോഡ് ജയിലിലേക്ക് മാറ്റിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍