ബൈജൂസ് ആപ്പില്‍ നിക്ഷേപിക്കാന്‍ സില്‍വര്‍ ലേയ്ക്കും; 3680 കോടി രൂപ നിക്ഷേപിക്കും
ബെംഗളുരു: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേയ്ക്ക് 3680 കോടി (500 മില്യണ്‍ ഡോളര്‍) രൂപ നിക്ഷേപിക്കും. റിലയന്‍സ് ജിയോയില്‍ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനു പിന്നാലെയാണ് ഇന്ത്യയിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ സില്‍വര്‍ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്.
സില്‍വര്‍ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തുന്നതോടെ ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യണ്‍ ഡോളറാകും. ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്ലാന്റിക് എന്നീ സ്ഥാപനങ്ങള്‍ 200 മില്യണ്‍ ഡോളര്‍ രൂപവീതം നേരത്തെ നിക്ഷേപം നടത്തിയിരുന്നു. പ്രമുഖ എഡ്യുടെക് സ്ഥാപനമായ ഡിഎസ്ടി ഗ്ലോബല്‍ 122 മില്യണ്‍ ഡോളറും ബൈജൂസില്‍ നിക്ഷേപിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍