News

ചൈനയിലും കാലിടറി ടിക്ടോക്; ജീവനക്കാരെ പിരിച്ചുവിടുന്നു

കൊച്ചി: പ്രശ്സത ചൈനീസ് ചെറു വിഡിയോ ആപ്പ് നിര്‍മതാക്കളായ ടിക്ടോകിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന് ചൈനയിലും കാലിടറുന്നു. സ്വകാര്യട്യൂഷന്‍ മേഖലയിലെ നിയന്ത്രങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ കര്‍ശനമാക്കിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഇതേത്തുടര്‍ന്ന് ചൈനയിലെ വിദ്യാഭ്യാസ ബിസിനസ് അവസാനിപ്പിക്കുകയാണെന്നു കമ്പനി വ്യക്തമാക്കി. ടീച്ചര്‍, സെയില്‍സ്, പരസ്യ വിഭഗങ്ങളിലെ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാന്‍ കമ്പനി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള പ്രീ സ്‌കൂളുകളും കെ12 ട്യൂഷന്‍ സെന്ററുകള്‍ക്കും ഇതോ പൂട്ടുവീഴും. നൂറു കണക്കിനു ആളുകള്‍ ഇതോടെ തൊഴില്‍ രഹിതരാകും. വിഷയത്തില്‍ പ്രതികരിക്കാന്‍ ബൈറ്റ് ഡാന്‍സ് ഇതുവരെ തയാറായിട്ടില്ല. ഇന്ത്യയിലടക്കം ടിക്ടോക് നേരിടുന്ന നിരോധനം കമ്പനിയുടെ വരുമാനത്തില്‍ വന്‍ ഇടിവിനു വഴിവച്ചിരുന്നു. ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായിരുന്നു ഇന്ത്യ. നിരോധനങ്ങള്‍ മറികടന്ന് തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെയാണ് ചൈനീസ് സര്‍ക്കാര്‍ തന്നെ ബൈറ്റ്ഡാന്‍സിന് അടുത്ത പ്രഹരമേകിയത്. ക്രിപ്റ്റോ കറന്‍സികള്‍ക്കു പുറമേ ഓണ്‍ലൈന്‍ ഗെയിമുകളെയും ചൈനീസ് സര്‍ക്കാര്‍ അടുത്തിടെ ലക്ഷമിട്ടിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ മയക്കുമരുന്നിന് സമമാണെന്നായിരുന്നു ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ പ്രതികരണം. ഗെയിമിങ് മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകളും ബൈറ്റ്ഡാന്‍സിനു വെല്ലുവിളിയാണ്.

News Desk
Author

Related Articles