News

പൗരത്വ ഭേദഗതി നിയമം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വെല്ലുവിളി; കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധ അലയൊലി വളര്‍ച്ചയെ പിറകോട്ടേക്ക് തള്ളിവിടും; രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുമ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകും

ഇന്ത്യ അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വളര്‍ച്ചാ നിരക്ക് സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ 4.5 ശതമാനത്തിലക്കാണ് ചുരുങ്ങിയത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് മറ്റ് കേന്ദ്രങ്ങളില്‍  നിന്നുള്ള വിലയിരുത്തല്‍. പൗരത്വ നിയമ ഭേദതിയുമായി ബന്ധപ്പെട്ട് രാജ്യത്ത്  സംഘര്‍ഷവും, പ്രതിഷേധവും ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിപണി കേന്ദ്രങ്ങളെയും തൊഴില്‍ മേഖലയെയും ഗുരുതരമായി ബാധിച്ചേക്കും. കേന്ദ്രസര്‍ക്കാറിനെതിരെ പൗരത്വ നിയമ ഭേഗതിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ രംഗത്തെത്തിയിരിക്കുന്നു.ജയിലില്‍ പോകേണ്ടി വന്നാലും പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരായ മഹാറാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയും ശക്തമാവുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയങ്ങളിലുള്ള ആശങ്ക സാമ്പത്തിക മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയേക്കും. സംഘര്‍ഷം ശക്തമായാല്‍ രാജ്യത്തെ ടൂറിസ്റ്റ്് വ്യവസായ കേന്ദ്രങ്ങളെയാകെ ബാധിക്കും. പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടത്താന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയുമെന്നുറപ്പാണ്.  

 വരും ദിവസങ്ങളില്‍ ഓഹരി വിപണി കേന്ദ്രങ്ങളില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടുപോയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂപപ്പെട്ട പ്രതിഷേധ അലയൊലി ആഭ്യന്തര തലത്തിലെ കയറ്റുമതി ഇറക്കുമതി വ്യാപാരത്തെയും ബാധിക്കും.  പണമൊഴുക്ക് കുറയാനുള്ള സാധ്യതയും ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ക്കും എണ്ണ ഉത്പ്പന്നങ്ങള്‍ക്കും  വില വര്‍ധിക്കാനിടയാക്കിയേക്കും. രാജ്യത്തെ വിവിധ റിഫൈനറികളിലെ എണ്ണ പ്രവര്‍ത്തനങ്ങളിലടക്കം തടസ്സങ്ങള്‍ നേരിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസമില്‍ ഇന്റര്‍ നെറ്റ് സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം റദ്ദ് ചെയ്തിരിക്കുന്നു. അസമിലും, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള ഇന്ധന വിതരണത്തിലടക്കം തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പ്രക്ഷോഭം കാരണം ഈ മേഖലയിലെ  റിഫൈനറി യൂണിറ്റുകളും, എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളും അടച്ചപൂട്ടിയിട്ടുണ്ടെന്നാണ് വിവരം.  കേരളത്തിലും ഇന്ധന പ്രതസിന്ധി ഉണ്ടായേക്കും. കൂടാതെ എണ്ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കിയേക്കും.  അസമിലെ വിവിധയിടങ്ങളിലെ റെയില്‍വെ ഗതാഗതരം, വ്യോമയാനം നിഷേധിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ അടിയന്തിര  നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതസിന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. 

എണ്ണ ഉത്പ്പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്ന് എണ്ണ വില വര്‍ധിക്കുകയും ചെയ്തു. മുംബൈയില്‍ ഇന്ന് 80.29 രൂപയാണ് പെട്രോളിന് വില. ഡിസലിന് ലിറ്ററിന് 69.43 രൂപയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പെട്രോളിന് 74.63 രൂപയും ഡീസലിന് 66.19 രൂപയുമാണ് വില രേഖപ്പെടുത്തിയത്. രാജ്യത്ത് പ്രതിഷേധം ആളിക്കത്തിയാല്‍ മറ്റ് ഉത്പ്പന്നങ്ങളുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

രാജ്യത്തെ ടെലികോം വ്യവസായ മേഖലയുടെ വളര്‍ച്ചയെയും കേന്ദ്രസര്‍ക്കാറിന്റെ പുതിയ രാഷ്ട്രീയ നയം ബാധിച്ചേക്കും. പൗരത്വ നിയമ ഭേഗതിക്കെതിരെ സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഇന്ന് ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനും, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. അതേസമയം ഡല്‍ഹിയില്‍ മൊബൈല്‍ സേവനനവും ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനവും സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തതോടെ ഡല്‍ഹിയില്‍ ഡിജിറ്റല്‍ പണമിടപാടിനെയും മറ്റ് വിപണന മേഖലയെയും ബാധിച്ച.

എണ്ണ ഉത്പ്പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്ന് എണ്ണ വില വര്‍ധിക്കുകയും ചെയ്തു. മുംബൈയില്‍ ഇന്ന് 80.29 രൂപയാണ് പെട്രോളിന് വില. ഡിസലിന് ലിറ്ററിന് 69.43 രൂപയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പെട്രോളിന് 74.63 രൂപയും ഡീസലിന് 66.19 രൂപയുമാണ് വില രേഖപ്പെടുത്തിയത്. രാജ്യത്ത് പ്രതിഷേധം ആളിക്കത്തിയാല്‍ മറ്റ് ഉത്പ്പന്നങ്ങളുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

രാജ്യത്തെ ടെലികോം വ്യവസായ മേഖലയുടെ വളര്‍ച്ചയെയും കേന്ദ്രസര്‍ക്കാറിന്റെ പുതിയ രാഷ്ട്രീയ നയം ബാധിച്ചേക്കും. പൗരത്വ നിയമ ഭേഗതിക്കെതിരെ സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഇന്ന് ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനും, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. അതേസമയം ഡല്‍ഹിയില്‍ മൊബൈല്‍ സേവനനവും ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനവും സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തതോടെ ഡല്‍ഹിയില്‍ ഡിജിറ്റല്‍ പണമിടപാടിനെയും മറ്റ് വിപണന മേഖലയെയും ബാധിച്ച. 

കാശ്മീരില്‍ കേന്ദ്രം നടപ്പിലാക്കിയ നയം വഴിവെച്ചത് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി /സമ്പത്തിക  പ്രതിസന്ധിയും

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പല നയങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ മേഖലയിലെ വ്യാപാര മേഖലയില്‍ 2.4 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാക്കിയത്.

കാശ്മീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(കെസിസിഐ)   Kashmir Chamber of Commerce and Industry (KCCI), told Reuters.ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്  പുറത്തുവിട്ടത്. കാശ്മീരിന്റെ ഉപമേഖലയെയും വ്യാപാരം മേഖലയെയുമെല്ലാം അനുച്ഛേദം 371 റദ്ദ് ചെയ്തതിനെ തുടര്‍ന്ന്  തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ട്.  ടെലികോം വ്യവസായ മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും, രാജ്യത്തെ മുഖ്യ കമ്പനികള്‍ക്കുമെല്ലാം അനുച്ഛേദം 371 റദ്ദ് ചെയ്തതിനെ നഷ്ടം നേരിട്ടുണ്ട്.  

എന്നാല്‍ ജമ്മുആന്‍ഡ് കാശ്മീരില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന് ഏകദേശം 25 ലക്ഷം  മുതല്‍ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയക്കും ജമ്മു ആന്‍ഡ് കാശ്മീരില്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും,  വൊഡാഫോണ്‍ ഐഡിയക്കും വന്‍ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. 

അതേസമയം ജമ്മു ആന്‍ഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍  ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട്  മേഖലകളില്‍ പുതുതായി അധികാരത്തില്‍  വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ  പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.  

നാല് മാസത്തോളം ഇന്റര്‍നെറ്റ് സേവനം ജമ്മുകാശ്മീരില്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നിരവധി ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് എക്കൗണ്ടുകള്‍ നഷ്ടമായിട്ടുണ്ട്.  രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നുള്ള പുകിലാണിത്. ആഗോള നിയമം അനുസരിച്ച് 120 ദിവസം വാട്‌സാപ്പ്  ഉപയോഗിക്കാതിരുന്നാല്‍ എക്കൗണ്ട് നഷ്ടപ്പെടും. ആട്ടോമാറ്റിക്കല്‍ ലെവലിലാണ് വാട്‌സാപ്പ് എക്കൗണ്ടുകള്‍ ഉപയോഗിക്കാതിരുന്നാല്‍ നഷ്ടപ്പെടുക. ജമ്മുകാശ്മീരിന് മാത്രമായി വാട്‌സാപ്പ് പ്രത്യേക ഫീച്ചറുകളൊന്നുമില്ല. എക്കൗണ്ടുകള്‍ നഷ്ടപ്പെട്ടതോടെ നിരവധി വാട്‌സാപ്പ് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. 

ഇപ്പോള്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്.  ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ തൊഴില്‍ മേഖലയെയും സാമ്പത്തിക സ്ഥിരതയെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ വ്യവസായിക ഉത്പ്പാദന മേഖല പോലും ഇപ്പോള്‍ ഏറ്റവും വലിയ തളര്‍ച്ചയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് അപകടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 

Author

Related Articles