പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുമ്പോഴും കേന്ദ്രസര്‍ക്കാറിന് സമ്പദ് വ്യവസ്ഥയില്‍ ആശങ്ക; കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ നയം സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം വീഴും
ന്യൂഡല്‍ഹി: വളര്‍ച്ചാ നിരക്കിനെ തിരികെ പിടിക്കാനുള്ള ഊര്‍ജിതമായ ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലിപ്പോള്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഇപ്പോള്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ രാജ്യത്തെ ഉപഭോഗ മേഖലയെയും രാജ്യത്തെ ബിസിനസ് മേഖലയിലും, സാമ്പത്തിക മേഖലയിലെ വിവിധയിടങ്ങളിലെ വരുമാനത്തെയുല്ലാം ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം 2020-2021 സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് ഫിബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ ചില തെറ്റായ നയപ്രഖ്യാപനം മൂലം രാജ്യത്തെ വ്യവസായിക വളര്‍ച്ചയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോര്‍പ്പേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും വ്യവസായിക മേഖലയിലെ നിക്ഷേപത്തിലും രാജ്യത്ത് ഇപ്പോഴും തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. കോര്‍പ്പറേറ്റ് നികുതിയിലുള്ള വരുമാനത്തിലടക്കം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2022 ഓടെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാകും 2020 ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുക.
അതേസമയം 2020 ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും എല്ലാ മേഖലകളെയും പരിഗണിക്കും. വ്യക്തിഗത ആദായ നികുതിയില്‍ അടക്കം കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ പരിഷ്കരണം നടപ്പിലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍