സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്ത നല്കാന് കേന്ദ്ര മന്ത്രിസഭ തീരുമാനം; 3,737 കോടി രൂപ ബോണസ് നല്‍കാനായി നീക്കിവെക്കും
ന്യൂഡല്‍ഹി: ഗസറ്റഡ് ഇതര കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷത്തെ ഉത്സവബത്ത നല്കാന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ദസ്സറ പ്രമാണിച്ച് ബോണസ് നല്‍കാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ 30 ലക്ഷത്തിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 3,737 കോടി രൂപ ബോണസ് നല്‍കാനായി നീക്കിവെക്കുമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കുകയും ഡിഎ വര്‍ദ്ധന പിന്‍വലിക്കുകയും ചെയ്തിരുന്നു. അതില്‍ മാറ്റംവരുത്തിയാണ് ഉത്സവ ബത്ത് വിതരണം ചെയ്യാനുള്ള തീരുമാനം മന്ത്രിസഭ എടുത്തിരിക്കുന്നത്. ഗസറ്റഡ് ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്. വിജയ ദശമിക്ക് മുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാര്‍ക്ക് നല്‍കുക. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര് ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍