News

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ 1,300 കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ 1,300 കോടിയുടെ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഭീം-യു.പി.ഐ, റുപെ ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടിന്റെ സര്‍വിസ് ചാര്‍ജില്‍ നിശ്ചിത ശതമാനം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കും.

2021 ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതിക്ക് പ്രാബല്യം നല്‍കും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ 7.56 ലക്ഷം കോടിയുടെ 423 കോടി ഡിജിറ്റല്‍ പണക്കൈമാറ്റമാണ് നടന്നതെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Author

Related Articles