News

ഇന്ത്യയും ലക്‌സംബര്‍ഗും തമ്മില്‍ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെബി ശുപാര്‍ശയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയും ലക്‌സംബര്‍ഗും തമ്മില്‍ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ലക്‌സംബര്‍ഗിലെ ഫിനാന്‍ഷ്യല്‍ ആന്‍ഡ് കമ്മീഷന്‍ ഡി സര്‍വൈലന്‍സ് ഡു സെക്ചര്‍ ഫിനാന്‍സ്യറും തമ്മില്‍ ഉഭയകക്ഷി ധാരണാ പത്രം ഒപ്പ് വെക്കുന്നതിനുള്ള സെബിയുടെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു.

നിക്ഷേപവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക, പരസ്പര സഹായം സാധ്യമാക്കുക, സാങ്കേതികവിദ്യ മേഖലകളില്‍ മികച്ച പ്രകടനത്തിന് ആവശ്യമായ സഹായം നല്‍കുക, ഇന്ത്യയുടെയും ലക്‌സംബര്‍ഗിലെയും നിക്ഷേപ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവയാണ് സാധാരണ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സ് മള്‍ട്ടി ലാറ്ററല്‍ എം ഒ യു (കഛടഇഛ ങങീഡ) വില്‍ സെബി യെപ്പോലെ സി എസ് എസ് എഫ് അംഗമാണ്. എന്നാല്‍ ഈ അന്താരാഷ്ട്ര സംഘടന സാങ്കേതിക സഹായം നല്‍കുന്നില്ല. നിര്‍ദ്ദിഷ്ട ധാരണപത്രം, നിക്ഷേപ നിയമങ്ങളുടെ ശരിയായ നിര്‍വ്വഹണത്തിന് ശക്തമായ ചട്ടക്കൂട് നിര്‍മ്മിക്കുന്നതിന് സഹായിക്കും.കൂടാതെ സാങ്കേതിക സഹായ പദ്ധതികളുടെ രൂപീകരണത്തിനും വഴിതെളിക്കും. ഓഹരിവിപണിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വിഭവശേഷി വികസന പ്രവര്‍ത്തനങ്ങള്‍, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവ സാങ്കേതിക സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

രാജ്യത്തെ നിക്ഷേപ വിപണി നിയന്ത്രിക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ട് 1992 പ്രകാരമാണ് സെബി സ്ഥാപിതമായത്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും ഇന്ത്യയിലെ ഓഹരി വിപണികള്‍ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് സെബിയുടെ ലക്ഷ്യം. ലക്‌സംബര്‍ഗ് ലെ ഒരു പൊതു നിയമസംവിധാനം ആയ ഫിനാന്‍ഷ്യല്‍ ആന്‍ഡ് കമ്മീഷന്‍ ഡി സര്‍വൈലന്‍സ് ഡു സെക്ചര്‍ ഫിനാന്‍സ്യറിന് ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാധികാരം ഉണ്ട്. 1998 ഡിസംബര്‍ 23 ന് സ്ഥാപിതമായ സി എസ് എഫ്, ഇന്‍ഷുറന്‍സ് മേഖല ഒഴികെ ലക്‌സംബര്‍ഗ് സാമ്പത്തിക മേഖലയുടെ മേല്‍നോട്ടം നിര്‍വഹിച്ചു വരുന്നു.

Author

Related Articles