ചൈനയുടെ 4000 കോടി കച്ചവടം പിടിച്ചടക്കാന്‍ ഒരുങ്ങി സിഎഐടി
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ വ്യാപാരി സമിതിയായ ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേര്‍സിന്റെ (സിഎഐടി) നിര്‍ദ്ദേശം. അടുത്ത മാസം മുതല്‍ ഹിന്ദുസ്ഥാനി രാഖി പുറത്തിറക്കി ഉത്സവകാലത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ചിരുന്ന 4000 കോടി കച്ചവടം പിടിച്ചടക്കുകയാണ് ലക്ഷ്യം.
ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേര്‍സ് 5000 രാഖികള്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് കൈമാറും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് നല്‍കാനാണിത്.
ഏഴ് കോടി അംഗങ്ങളും 40,000 വ്യാപാരി അസോസിയേഷനുകളും ഉള്ള സംഘടനയാണ് സിഎഐടി. ഇക്കുറി ആഗസ്റ്റ് മൂന്നിന് തീര്‍ത്തും ഹിന്ദുസ്ഥാനി രാഖി ആഘോഷം മതിയെന്നാണ് സംഘടനയുടെ നിലപാട്. ഇതിലൂടെ പതിവായി ചൈനീസ് കമ്പനികള്‍ക്ക് ലഭിച്ചിരുന്ന 4000 കോടിയുടെ കച്ചവടം നേടാനാവുമെന്നാണ് വിലയിരുത്തല്‍.
ചൈനയില്‍ നിന്ന് കയറ്റി അയച്ച രാഖിയോ രാഖി അനുബന്ധ ഉല്‍പ്പന്നങ്ങളോ വില്‍ക്കരുത്. ഇത് രാജ്യത്തിന്റെ അതിര്‍ത്തി കാത്ത് രക്ഷിക്കുന്ന സൈനികരെ കരുതിയുള്ള തീരുമാനമാണെന്നും സിഎഐടി വ്യക്തമാക്കി. രക്ഷാബന്ധന് കാലത്ത് ആറായിരം കോടിയുടെ കച്ചവടം ഇന്ത്യയില്‍ നടക്കാറുണ്ടെന്നും ഇതില്‍ നാലായിരം കോടിയും ചൈനയാണ് കൊണ്ടുപോകുന്നതെന്നുമാണ് സിഎഐടിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍