കാംസ് പ്രാഥമിക ഓഹരി വില്പനയ്ക്ക് തയാറാകുന്നു; ഓഹരി വില 1,250 രൂപ
മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരായ കാംസ് (കംപ്യൂട്ടര്‍ ഏജ് മാനേജുമെന്റ് സര്‍വീസസ്) പ്രാഥമിക ഓഹരി വില്പനയ്ക്ക്. സെപ്റ്റംബര്‍ 21മുതല്‍ 23 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 1,250 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില. റീട്ടെയില്‍ നിക്ഷേപകര്‍ ചുരുങ്ങിയത് 12 ഓഹരികള്‍ക്കെങ്കിലും അപേക്ഷിക്കണം.
2,258 കോടി മൂല്യമുള്ള ഐപിഒ ഓഫര്‍ ഫോര്‍ സെയിലായിരിക്കും. ഗ്രേറ്റ് ടെറൈന്‍ ഇന്‍വെസ്റ്റുമെന്റ്, എന്‍എസ്ഇ, വാര്‍ബര്‍ഗ് പിങ്കസ് തുടങ്ങിയ പ്രൊമോട്ടര്‍മാര്‍ 1.22 കോടി ഓഹരികള്‍ വിറ്റഴിക്കും. ഈ മാസത്തെ മൂന്നാമത്തെ ഐപിഒയാണ് കാംസിന്റേത്. റൂട്ട് മൊബൈല്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് എന്നിവയ്ക്കുശേഷമാണ് കാംസും ഐപിഒയുമായെത്തുന്നത്.
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും സേവനംനല്‍കുന്ന കമ്പനിയാണ് കാംസ്. നിക്ഷേപം സ്വീകരിക്കല്‍, നിക്ഷേപം പിന്‍വലിക്കല്‍, ലാഭവിഹിതം നല്‍കുന്നതിനുള്ള നടപടികളെടുക്കല്‍ തുടങ്ങിയവയുടെ ഇടനിലക്കാരാണ് കാംസ്. നിക്ഷേപകര്‍ക്ക് നേരിട്ട് ഇടപെടാനുള്ള സംവിധാനവും കാംസിനുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍