ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ പദ്ധതികളുമായി കാനറ ബാങ്ക്; 1000 കോടി രൂപ നിക്ഷേപിക്കും
സൂപ്പര്‍ ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന് വന്‍ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ബാങ്ക് പദ്ധതിയിടുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ബാങ്ക് അതിന്റെ സൂപ്പര്‍ ആപ്പ് അടുത്ത മാസം അവതരിപ്പിക്കും. സൂപ്പര്‍ ആപ്പിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. 262 ഫീച്ചേഴ്സുകളുമായാണ് സൂപ്പര്‍ ആപ്പ് എത്തുക. പ്രവര്‍ത്തനത്തെക്കുറിച്ചും എളുപ്പത്തിലുള്ള ഉപയോഗത്തെക്കുറിച്ചും ഫീഡ്ബാക്ക് ലഭിക്കുന്നതിന് സൂപ്പര്‍-ആപ്പ് ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്.
മൊബൈല്‍ ബാങ്കിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 800 കോടി രൂപ വായ്പാ ദാതാവ് ഇതിനകം ചെലവഴിച്ചിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവിലെ ഒരു ഭാഗം ഡിജിറ്റല്‍ രംഗം ശക്തിപ്പെടുത്താനാണ് വിനിയോഗിച്ചിട്ടുള്ളത്. ഇതിനകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - യോനോ, ബാങ്ക് ഓഫ് ബറോഡ - ബോബ് വേള്‍ഡ്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകള്‍ സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, 2022 സെപ്റ്റംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കാനറ ബാങ്ക്. ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് 200 കോടി രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശത്തിന് ബോര്‍ഡ് ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍