News

ഐടി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് തൊഴിലവസരങ്ങള്‍; ഫ്രെഞ്ച് ഐടി കമ്പനി ക്യാപ്‌ഗെമിനി ഇന്ത്യയില്‍ 30,000 ത്തിലധികം തൊഴിലാളികളെ നിയമിക്കുന്നു; തുടക്കക്കാര്‍ക്ക് ഉള്‍പ്പെടെ വലിയ സാധ്യത

ന്യൂഡല്‍ഹി: ഫ്രെഞ്ച് ഐടി കമ്പനിയായ ക്യാപ്‌ഗെമിനി ഇന്ത്യയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ വര്‍ഷം 30,000 ത്തിലധികം തൊഴിലാളികളെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിലുടനീളം 1.15 ലക്ഷത്തിലധികം ആളുകള്‍ ക്യാപ്‌ഗെമിനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഈ പുതിയ അറിയിപ്പനുസരിച്ച് 25 ശതമാനം കൂടി തൊഴിലാളികളാണ് കമ്പനിയോടൊപ്പം ചേരാന്‍ പോകുന്നത്. കമ്പനിയിലെ മൊത്തം തൊഴിലാളികളില്‍ 50 ശതമാനവും ഇന്ത്യയിലാണുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാനപ്പെട്ട ഭൂപ്രദേശമാണ്.

പുതിയ നിയമനത്തില്‍ പരിചയ സമ്പന്നരും അതുപോലെ തന്നെ തുടക്കക്കാരും ഉണ്ടാകും. അത്തരം സമാന്തര നിയമനങ്ങളുമുണ്ടാകും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ കമ്പനിയിലുള്ള തൊഴിലാളികളെ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമായ രീതിയില്‍ പരിശീലിപ്പിച്ചെടുക്കുന്നതും പദ്ധതിയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ ക്ലൈന്റുകളും അത്തരം ആവിശ്യങ്ങള്‍ നടത്തുന്നുണ്ട്. ഈ പുതിയ തൊഴില്‍ അവസരങ്ങള്‍ അത് പരിഹരിക്കുമെന്ന് കമ്പനി കരുതുന്നതായും അറിയിച്ചു. കമ്പനിയുടെ 65 ശതമാനത്തിലധികം ജീവനക്കാരും 30 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരാണ്. 

ജോലിയ്ക്ക് പ്രവേശിക്കുന്ന തൊഴിലാളികളുടെ എണ്ണം കൊണ്ട് മുംബൈയിലാകും ഭൂരിഭാഗം പേരേയും നിയമിക്കുക. ബാക്കിയുള്ളവരെ മറ്റ് സ്ഥലങ്ങളിലേക്കും നിയമിക്കും. ക്യാപ്‌ഗെമിനി ഉല്‍പ്പന്നങ്ങളേക്കാള്‍ കൂടുതല്‍ സേവനത്തില്‍ ശ്രദ്ധ ചെലുത്തുന്ന സ്ഥാപനമാണ്. അതാണ് അവരെ മറ്റ് ഇന്ത്യന്‍ ഐടി കമ്പനികളില്‍ നിന്നും വ്യത്യസ്തരാക്കുന്നതും. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള അവരുടെ നയത്തിന്റെ അടിസ്ഥാനത്തില്‍, കാപ്‌ഗെമിനി അവയില്‍ പലതുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ നിക്ഷേപം നടത്തുന്നില്ല. സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തോടെ  ക്ലയന്റുകളുമായി സുതാര്യമായ ആശയവിനിമയത്തിലൂടെ കമ്പനി അവരുടെ ചില പ്രോജക്ടുകളില്‍  സഹകരിക്കുന്നുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ കമ്പനിയിലുണ്ട്.

Author

Related Articles