News

നീണ്ട കാത്തിരിപ്പ്; വാഹനങ്ങളുടെ ബുക്കിംഗ് റദ്ദാക്കി ഉപഭോക്താക്കള്‍

മൈക്രോ ചിപ്പിന്റെ ക്ഷാമം മൂലം പുതിയ കാറുകളുടെയും എസ്‌യുവികളുടെയും ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കാറുകള്‍ ബുക്ക് ചെയ്തവര്‍ കൂട്ടത്തോട് ബുക്കിംഗ് റദ്ദാക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം വരെ കാത്തിരുന്നാലാണ് തങ്ങളുടെ പ്രിയപ്പെട്ട കാര്‍ ലഭിക്കുക. നിലവില്‍ ഒരു മാസം കാര്‍ നിര്‍മാതാക്കള്‍ക്ക് 2,50,000 വാഹനങ്ങള്‍ വരെ നിര്‍മിച്ച് നല്കാന്‍ സാധിക്കും എന്നാല്‍ 5 ലക്ഷത്തില്‍ അധികം ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഉള്ളത്.

കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ബുക്കിംഗ് റദ്ദ് ചെയ്യുന്നവരുടെ എണ്ണം മൂന്ന് ഇരട്ടി വര്‍ധിച്ചു. ഇപ്പോള്‍ ഒരുമാസം നാല്‍പ്പതിനായിരം മുതല്‍ 4,50,000 വരെയാണ് റദ്ദ് ചെയ്യുന്നവരുടെ എണ്ണം. ജൂലൈ ആഗസ്ത് മാസങ്ങളില്‍ 15000 മുതല്‍ 20000 ആയിരുന്നു. ഉപയോഗിച്ച കാറുകളുടെ വില്‍പ്പന വര്‍ധിക്കാന്‍ കാരണം പുതിയ വാഹനം ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പാണ്. ഇത് കൂടാതെ മഹീന്ദ്ര, ടാറ്റ, ഹോണ്ട, മാരുതി സുസുക്കി തുടങ്ങിയ വരെല്ലാം പുതിയ വാഹനത്തിന്റെ വിലയും ജനുവരിയില്‍ വര്‍ധിക്കിപ്പിക്കാന്‍ പോകുന്നു. അതെസമയം പുതിയ ബുക്കിംഗില്‍ 10 -15 ശതമാനം വളര്‍ച്ചയാണ് കാണുന്നത്.

Author

Related Articles