News

ചരിത്രത്തിലാദ്യമായി ജര്‍മനിയില്‍ കാര്‍ഡ് പെയ്‌മെന്റ് ഇടപാടില്‍ വര്‍ധനവ്

ജര്‍മനിയില്‍ പണമിടപാടുകളില്‍ കറന്‍സികളെ അപേക്ഷിച്ച് കാര്‍ഡ് പെയ്‌മെന്റില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കാര്‍ഡ് പെയ്‌മെന്റില്‍ വിശ്വാസ്യയതുണ്ടായതോടെയാണ് ഈ വര്‍ധനവെന്നാണ് ജര്‍മന്‍ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളത്. ക്യാഷ് പെയ്‌മെന്റുകളെ കൂടുതല്‍ ആശ്രയിക്കുന്ന ജര്‍മനിയില്‍ കൂടുതല്‍ മാറ്റങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാര്‍ഡ് പെയ്‌മെന്റ് ഇടപാടില്‍ ഇതാദ്യമായാണ് ജര്‍മനിയില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. 

2018 സാമ്പത്തിക വര്‍ഷം മാത്രം ജര്‍മന്‍ ഉപഭോക്താക്കള്‍ കാര്‍ഡ് പെയ്‌മെന്റിലൂടെ ചിലവാക്കിയത് 209 ബില്യണ്‍ യൂറോയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ക്യാഷ് പെയ്‌മെന്റ് ഇടപാടുകള്‍ 208 ബില്യണ്‍ യൂറോയും ആണെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. 

അതേസമയം അയല്‍ രാജ്യങ്ങളായ ഹോളണ്ട്, സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാഷ്ട്രങ്ങള് ക്യാഷ് ലെസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരെ ആരംഭിച്ചിട്ടും ജര്‍മ്മനി പഴയ നിലപാടില്‍ തന്നെയായിരുന്നു നിലനിന്നത്. എന്നാലിപ്പോള്‍ ജര്‍മനി മാറ്റത്തിന് വിധേയമായിട്ടാമ് ഇപ്പോള്‍ നീങ്ങുന്നത്.

 

Author

Related Articles