News

പതജ്ഞലിയുടെ റേറ്റിങ് വെട്ടിക്കുറച്ച് കെയര്‍; സാമ്പത്തിക പ്രതിസന്ധിയിലേക്ക് കമ്പനി വീണുപോകാന്‍ സാധ്യത

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതജ്ഞലി ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധിലെന്ന് വിലയിരുത്തല്‍. രുചി സോയയെ ഏറ്റെടുക്കുന്നതോടെ കമ്പനിക്ക് വന്‍ തിരിടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ  കെയര്‍ റേറ്റിങാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പതജ്ഞലി ആയുര്‍വേദത്തിന്റെ റേറ്റിങ് ഇതോടെ കെയര്‍ വെട്ടിക്കുറക്കുകയും ചെയ്തു. പതജ്ഞലി ഗ്രൂപ്പിന്റെ ബാങ്ക് ആസ്തികള്‍ക്ക് കെയര്‍ റേറ്റിങ് നല്‍കിയിരുന്ന റേറ്റിങ് എ പ്ലസില്‍ നിന്ന് എ ആയി വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം പതജ്ഞലി ഗ്രൂപ്പിന്റെ ഉത്പ്പന്നങ്ങളിലെ വില്‍പ്പനയിലടക്കം ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പതഞ്ചലിയുടെ റേറ്റിങ് മറ്റൊരു റേറ്റിങ് ഏജന്‍സിയും വെട്ടിക്കുറച്ചുവെന്നാണ് സൂചന. ബാബാ രാംദേവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളുടെയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം അധിഗ്രഹന്‍ പ്രൈവറ്റ് ലിമിറ്റഡ് 614 മില്യണ്‍ ഡോളറിനാണ് രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. രുചിസോയ ഏറ്റെടുക്കുന്നതിനായി കൂടുതല്‍ തുക പതജ്ഞലി കണ്‍സോര്‍ഷ്യം മാറ്റിവെക്കുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ് കെയര്‍ വെട്ടിക്കുറച്ചത്.

ഭക്ഷ്യ എണ്ണ ഉത്പ്പദകരായ രുചി സോയയെ ഏറ്റെടുക്കാന്‍ പതജ്ഞലിയുടെ താത്പര്യ പത്രത്തിന് സെപ്റ്റംബറിലാണ് കമ്പനി ലോ ട്രെബ്യൂണല്‍ അംഗീകാരം നല്‍കിയത്. ഇിതന്റെ ഭാഗമായാണ് രുചിസോയയുടെ വായ്പാ ദാതാക്കള്ക്ക് 52.4 ബില്യണ്‍ ബില്യണ്‍ ഡോളര്‍ തിരിച്ചടവായി ലഭിക്കും. എന്നാല്‍ പതജ്‌ലിക്ക് കഴിഞ്ഞ കുറേക്കാലമായി വലിയ നേട്ടമൊന്നും നേടാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയിലടക്കം പതജ്ഞലിക്ക് തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിപണയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. വിതരണ മേഖലയിലുള്ള മാറ്റങ്ങളാണ് പതജ്ഞലി ഗ്രൂപ്പിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2013ല്‍ മാര്‍ച്ചോടെ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ച 10 ശതമാനം കുറഞ്ഞിരുന്നു.8,148 കോടി രൂപയായി പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയുകയും ചെയ്തു.അതേസമയം പതജ്ഞലി ഗ്രൂപ്പ് മൂന്ന് വര്‍ഷം കൊണ്ട് 2,0000 കോടി രൂപയുടെ വിറ്റ് വരവ് ഉണ്ടാക്കുമെന്ന് ബാബാരാംദേവ് പറഞ്ഞിരുന്നു. 

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച 10000 രൂകാടി രൂപയില്‍ നിന്ന് 500 കോടിയായി കുറയുകയും ചെയ്തു.  വിതരണത്തിലുണ്ടായ മാറ്റങ്ങളാണ് പതജ്ഞലി ഗ്രൂപ്പിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്കിടിഞ്ഞത്. പതജ്ഞലി ഗ്രൂപ്പിന്റെ ഉത്പന്നം വേണ്ട വിധത്തില്‍ വിതരണം ചെയ്യാന്‍ പറ്റാത്തതാണ് സാമ്പത്തികമായ വളര്‍ച്ചയില്‍ പിന്നോട്ടടിച്ചത്. ഉത്പന്നങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കുന്നവരുടെ ഇടയിലേക്കെത്തിക്കാന്‍ പതജ്ഞലി ഗ്രൂപ്പിന് കഴിയാത്തത് മൂലമാണ് സാമ്പത്തിക വളര്‍ച്ച താഴേക്കിടിഞ്ഞതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Author

Related Articles