News

വന്‍ നേട്ടവുമായി കെയര്‍സ്റ്റാക് സ്റ്റാര്‍ട്ടപ്പ്; 167 കോടി രൂപയുടെ നിക്ഷേപം കൂടി വാരിക്കൂട്ടി

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ 6 വര്‍ഷം മുന്‍പു തിരുവനന്തപുരം സ്വദേശികളായ യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച 'കെയര്‍സ്റ്റാക്' സ്റ്റാര്‍ട്ടപ്പില്‍ 167 കോടി രൂപയുടെ നിക്ഷേപം കൂടി. ഇതുവരെ 447 കോടി രൂപയോളമാണു ഫണ്ടിങ്ങിലൂടെ കെയര്‍സ്റ്റാക് സമാഹരിച്ചത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ് എന്ന പദവിയും കെയര്‍സ്റ്റാക്കിനു സ്വന്തമാണ്. യുഎസിലെ സ്റ്റെഡ്‌വ്യു ക്യാപിറ്റല്‍, ഡെല്‍റ്റ ഡെന്റല്‍, ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, എയിറ്റ് റോഡ്‌സ്, എഫ്‌പ്രൈം ക്യാപിറ്റല്‍ എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഇത്തവണ നിക്ഷേപം നടത്തിയത്.

2019 ല്‍ ഇതേ നിക്ഷേപകര്‍ 200 കോടി രൂപ കെയര്‍സ്റ്റാക്കില്‍ നിക്ഷേപിച്ചിരുന്നു. ഫെയ്‌സ്ബുക്കിലെ ആദ്യകാല നിക്ഷേപകരിലൊന്നാണ് ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്. യുഎസിലെ ഡെന്റല്‍ വ്യവസായത്തില്‍ ക്ലൗഡ് അധിഷ്ഠിത സേവനം നല്‍കുന്ന സ്ഥാപനമാണു കെയര്‍സ്റ്റാക്. 2015 ല്‍ അഭിലാഷ് കൃഷ്ണ, അര്‍ജുന്‍ സതീഷ്, കെ.വി.ജയസൂര്യന്‍, വരുണ്‍ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നു ഗുഡ് മെതേഡ്‌സ് ഗ്ലോബല്‍ എന്ന പേരിലാണു കമ്പനി ആരംഭിച്ചത്. പിന്നീടു കെയര്‍സ്റ്റാക് എന്നു പേരു മാറ്റി.

Author

Related Articles