ഹോങ്കോങില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടുപോകുന്നുവോ? സമ്പദ് വ്യവസ്ഥയില്‍ ആശങ്കയറിയിച്ച് ബിസിനസ് ലോകം
ഹോങ്കോങില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിക്ഷേപകരുടെയും, കോര്‍പറേറ്റുകളുടെയും ഇഷ്ട കേന്ദ്രമായ ഹോങ്കോങിലിപ്പോള് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇത് മൂലം ഹോങ്കോങിലെ സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ തകര്‍ച്ച നേരിടുമെന്നുമാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. സാമ്പത്തിക മേഖലയ്ക്ക് കടുത്ത വിള്ളിലാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നാധിപത്യ പ്രക്ഷോങ്ങളെ തുടര്‍ന്ന് ഹോങ്കോങിലെ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജനാധിപത്യ പ്രക്ഷേഭങ്ങള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് 2019 ലെ ജിഡിപി വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചതായി ചീഫ് എക്സിക്യൂട്ടിവ് കാരി ലാം വ്യക്തമാക്കി, 2019 ല്‍ ആകെ പ്രതീക്ഷിച്ച ജിഡിപി വളര്‍ച്ചാ നിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് പൂജ്യം മുതല്‍ ഒരു ശതമാനമായി വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഇനിയും അവസാനിച്ചില്ലെങ്കില്‍ ഹോങ്കോങ് വലിയ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. അതേസമയം ഹോങ്കോങിന്റെ ജിഡിപി നിരക്ക് വെട്ടിക്കുറച്ചതോടെ നിക്ഷേപകര്‍ക്കും, കോര്‍പറേറ്റുകള്‍ക്കും ഹോങ്കോങിനോടുള്ള താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഹോങ്കോങിലെ ജനാധിപത്യ പ്രോക്ഷഭങ്ങള്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണെന്നും, അമേരിക്കയുടെ കരങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നുമാണ് ചൈനയുടെ ആരോപണം. ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നതിന്റെ പ്രധാന താകണം ഹോങ്കോങിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് കൈമാറുന്ന ബില്ല് കാരി ലാം അവതരിപ്പിച്ചത് മൂലമാണ് ഹോങ്കോങില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടാന്‍ ഇടയാക്കിയത്. ചൈനീസ് ഭരണകൂടവുമായുള്ള സഹകരണത്തിന് യാതൊരു താത്പര്യമില്ലെന്നറിയിച്ചായിരുന്നു ജനം ഇപ്പോള്‍ തെരുവിലിറങ്ങിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍