News

ജെറ്റ് എയര്‍വേയ്‌സിന് ദുരിതം തന്നെ; കമ്പനിയുടെ വിമാനങ്ങളെല്ലാം പിടിച്ചെടുത്തു; ജെറ്റ് എയര്‍വവേസിന് സ്വന്തമായി 20 വിമാനങ്ങള്‍ മാത്രം

സാമ്പത്തിക പ്രതിസന്ധിയിലാണ് ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ജെറ്റ് എയര്‍വേസിന്  ലീസിന് നല്‍കിയ 15 വിമാനങ്ങള്‍ കൂടി കമ്പനികള്‍ പിടിച്ചെടുത്തു. ഇതോടെ രാജ്യത്തെ ഏറ്റവും ചെറിയ വിമാന കമ്പനിയായി ജെറ്റ് എയര്‍വേസ് മാറി. സാമ്പത്തക പ്രതിസന്ധിയിലായതിന് ശേഷം ജെറ്റ് എയര്‍വേയ്‌സ്  15 വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്. 

69 വിമാനങ്ങള്‍ പാട്ടക്കമ്പനികള്‍ പിടിച്ചെടുത്തതോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 20 എണ്ണമായി ചുരുങ്ങുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന്  ജെറ്റ് എയര്‍വേസിന്റെ ബോര്‍ഡംഗത്തില്‍ നിന്ന നരേഷ് ഗോയാല്‍ രാജിവെച്ചിരുന്നു. ജെറ്റ് എയര്‍വേസിന്റെ പൂര്‍ണ നിയന്ത്രണം ബാങ്കുകളുടെ കൈകളിലാണിപ്പോള്‍. 

ഇടക്കാല ആശ്വാസമായി എസ്ബിഐ 1500 കോടി  രൂപ സാഹയമായി നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അത്രയും തുക എസ്ബിഐ ജെറ്റ് എയര്‍വേസിന് വേണ്ടി ചിലവാക്കില്ലെന്നാണ് പറയുന്നത്.  പുതിയ സര്‍വീസുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിമാനങ്ങളെല്ലാം പാട്ടക്കമ്പനികള്‍ പിടിച്ചെടുത്തതോടെ ജെറ്റിന് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നാണ് സൂചന.

 

Author

Related Articles