News

മോദി ഭരണത്തില്‍ രാജ്യത്ത് കൈക്കൂലിയും അഴിമതിയും പെരുകുന്നു; മൂന്ന് കോടി രൂപ കൈക്കൂലി: ഡി.ആര്‍.ഐ. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സിബിഐ പിടിയില്‍

ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ രാജ്യത്ത് അഴിമതിയും കൈക്കൂലിയും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.  ഉദ്യോഗസ്ഥ തലപ്പെത്ത് നിന്നാണ് ഇപ്പോള്‍ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്ന് കോടി രൂപയുടെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മുതിര്‍ന്ന ഉദ്യോഗസ്ഥനെയും രണ്ട് ഇടനിലക്കാരെയും സിബിഐ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയിലെ ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ചന്ദര്‍ ശേഖറാണ് അറസ്റ്റിലായ ഉദ്യോഗസ്ഥര്‍. ബുധനാഴ്ചയാണ് സംഭവം.

വിവിധ കയറ്റുമതിക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഒരു സ്വകാര്യ ക്ലിയറിങ് ഏജന്‍സിയില്‍ 2019 ജൂണില്‍ ഡിആര്‍ഐ തിരച്ചില്‍ നടത്തിയെന്നാണ് ആരോപണം, ഒരു കയറ്റുമതിക്കാരനുമായി ബന്ധപ്പെട്ട ചില രേഖകളും പിടിച്ചെടുത്തു. തുടര്‍ന്ന നല്‍കിയി പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് അവസാനിപ്പിക്കാന്‍ ഏജന്റുമാരായ അനുപ് ജോഷി, ചന്ദര്‍ ശേഖറിന്റെ അടുത്ത സുഹൃത്ത് രാജേഷ് ധണ്ട മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതായി പരാതിക്കാരന്‍ ആരോപിച്ചു.

ഉദ്യോഗസ്ഥന്റെ ഇടനിലക്കാരായി എത്തിയവര്‍ ആവശ്യപ്പെട്ട കൈക്കൂലിയുടെ ആദ്യ ഗഡു25 ലക്ഷം രൂപയാണ് ആദ്യം കൊടുത്തത്, തുടര്‍ന്നാണ് ജോഷിയെയും ധണ്ടയെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഉദ്യോ?ഗസ്ഥന് പണം കൈമാറിയെന്നും ഇവര്‍ പറഞ്ഞു. ചന്ദര്‍ ശേഖറിന്റെ അറസ്റ്റിനു പിന്നാലെ ന്യൂഡല്‍ഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളില്‍ സിബിഐ. തിരച്ചില്‍ നടത്തുന്നുണ്ട്.  

Author

Related Articles