സിബിഐസി വരുമാനം 1,67,540 കോടി രൂപയായി വര്‍ധിച്ചു
ചെന്നൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ്ന്റെ (സിബിഐസി) വരുമാനം 1,67,540 കോടി രൂപയായി വര്‍ധിച്ചു. കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിന് സിബിഐസിയെ റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പ്രശംസിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍, ചരക്ക് സേവന നികുതി, കസ്റ്റംസ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍മാര്‍ എന്നിവരുടെ വാര്‍ഷിക സമ്മേളനമായ സങ്കല്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി നിര്‍മല സീതാരാമനും സിബിഐസിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുമാന ശേഖരണം, ഡാറ്റ അനലിറ്റിക്സിന്റെ ഉപയോഗം, വ്യാജ ഇന്‍വോയ്സുകള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍, വിവിധ തുറമുഖങ്ങളില്‍ മയക്കുമരുന്ന് കടത്ത് കണ്ടെത്തല്‍ എന്നിവ 2021-22 ലെ ഏജന്‍സിയുടെ പ്രകടനം മികച്ചതാക്കാന്‍ സഹായിച്ചതായി സിബിഐസി ചെയര്മാന് വിവേക് ജോഹ്രി എടുത്തുപറഞ്ഞു. കംപ്ലയന്‍സ് മാനേജ്മെന്റ് സ്ട്രാറ്റജി, പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റം, വ്യവഹാര മാനേജ്മെന്റ് തുടങ്ങി വിവിധ വിഷയങ്ങള്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍