മൂന്നാം പാദത്തില്‍ 83 കോടി രൂപ അറ്റാദായം നേടി സിഡിഎസ്എല്‍; ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) ഏകീകൃത അറ്റാദായം 2021 ഡിസംബറില്‍ അവസാനിക്കുന്ന മൂന്നാം പാദത്തില്‍ 83 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 54 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 55 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ത്രൈമാസത്തിലെ 103 കോടിയില്‍ നിന്ന് 58 ശതമാനം ഉയര്‍ന്ന് 163 കോടി രൂപയായി. അതേസമയം തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ സിഡിഎസ്എല്‍ ഓഹരികള്‍ എന്‍എസ്ഇയില്‍ 3 ശതമാനത്തിലധികം താഴ്ന്നു.
2021 നവംബറില്‍ 5 കോടി ഡീമാറ്റ് അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ഡിപ്പോസിറ്ററിയായി സിഡിഎസ്എല്‍ മാറി. 91 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ മൂന്നാം പാദത്തില്‍ തുറന്നതായി കമ്പനി അറിയിച്ചു. ഇത് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ കൂട്ടിച്ചേര്‍ക്കലാണ്. അതേസമയം, ഡിമാറ്റ് കസ്റ്റഡിയിലുള്ള സെക്യൂരിറ്റികളുടെ മൂല്യം 2021 ഡിസംബര്‍ 31-ന് 36.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
1999 ഫെബ്രുവരിയില്‍ സെബിയില്‍ നിന്ന് ബിസിനസ്സ് ആരംഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിഡിഎസ്എല്‍ ഇന്ത്യയിലെ പ്രമുഖവും ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ ഡിപ്പോസിറ്ററിയാണ്. ഇത് ഇലക്ട്രോണിക് രൂപത്തില്‍ സെക്യൂരിറ്റികള്‍ കൈവശം വയ്ക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ഇടപാടുകള്‍ സുഗമമാക്കുന്നതിനും സഹായിക്കുന്നു. ബിഎസ്ഇ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, പിപിഎഫ്എഎസ് മ്യൂച്വല്‍ ഫണ്ട്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഷുറന്‍സ് ഭീമന് എല്‍ഐസി എന്നിവയാണ് സിഡിഎസ്എലിന്റെ പ്രധാന ഓഹരി ഉടമകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍