സിമന്റ് വിപണിയില്‍ നേരിടുന്നത് ഗണ്യമായ കുറവ്; സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാകുന്ന വേളയില്‍ സിമന്റ് വിപണി ഉയരുമെന്ന് പ്രതീക്ഷ
മുംബൈ: രാജ്യത്തെ സിമന്റ് വിപണിയില്‍ ഗണ്യമായ ഇടിവാണ് നേരിടുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2020 തോടെ 7 ശതമാനം ഇടിവുണ്ടാകാമെന്നും ഐസിആര്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ വെറും 13 ശതമാനം മാത്രം വളര്‍ച്ചയാണുണ്ടായത്. 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ഉണ്ടായ ഇടിവ് വില്പന താഴേയ്ക്ക് പോകുന്നതിന്റെ ലക്ഷണങ്ങളാണ് കാട്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ വര്‍ഷം സിമന്റിന്റെ വില കുറയ്ക്കുമെന്നും കമ്പനികള്‍ അറിയിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ സിമന്റ് വില്പന ഗണ്യമായി കുറഞ്ഞിരുന്നു. മണ്‍സൂണ്‍ ശക്തമായതോടെയാണ് സിമന്റ് വിപണി താഴേയ്ക്ക് പോയത്.
എന്നാല്‍ റോഡ് വികസനം, മറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ്, റെയില്‍വേ, ജലസേചന പ്രോജക്ടുകള്‍ എന്നിവ സര്‍ക്കാര്‍ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കവേ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ സിമന്റ് വിപണി ഉയരുമെന്നാണ് പ്രതീക്ഷയെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍