കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്; രാജ്യത്തൊട്ടാകെ ബാങ്കിങ് സേവനങ്ങള്‍ രണ്ടാം ദിവസവും നിലയ്ക്കുന്നു
തൊഴിലാളിവിരുദ്ധ നയങ്ങള്‍, ഏകപക്ഷീയ തൊഴില്‍ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കെതിരായ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം രണ്ടാംദിവസമായ ബുധനാഴ്ച ചേര്‍ന്നപ്പോള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സാധാരണ ജനജീവിതത്തെ ബാധിച്ചു. മോദി സര്‍ക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത തൊഴിലാളി യൂണിയന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ചില സംസ്ഥാനങ്ങളില്‍ പൊതുഗതാഗതവും ബാങ്കിങ് സേവനങ്ങളും രണ്ടാംദിവസം തടസ്സപ്പെട്ടു. തുറന്നിരുന്ന ചില ബാങ്കുകളും അടപ്പിച്ചതോടെ ഇടപാടുകള്‍ നടത്താനാവാതെ വലയുകയാണ് സാധാരണക്കാര്‍. കേന്ദ്ര -സംസ്ഥാന ജീവനക്കാര്‍, ബാങ്കിംഗ്- ഇന്‍ഷുറന്‍സ് മേഖല, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ , തുടങ്ങിയവര്‍ പണിമുടക്കുന്നുണ്ട്.
രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, ജിഎസ്ടിയെത്തുടര്‍ന്ന് ചെറുകിട മേഖലയ്ക്കുണ്ടായ തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ പ്രതിഷേധങ്ങളും കാണും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഗവണ്മെന്റ് പരാജയപ്പെട്ടുവെന്നും യൂണിയനുകളുടെ 12-പോയിന്റ് ചാര്‍ട്ടര്‍ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും യൂണിയനുകള്‍ ആരോപിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍