News

പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കും; പദ്ധതിയുമായി മുന്നോട്ട്

സമ്പദ് വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരികള്‍ കുറയ്ക്കുന്നത് എളുപ്പമാക്കുനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടെന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി. പദ്ധതി നടപ്പായാല്‍ പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ പ്രതിനിധ്യം ഘട്ടംഘട്ടമായി 51 ശതമാനത്തില്‍നിന്നു 26 ശതമാനത്തിലെത്തിക്കാന്‍ സര്‍ക്കാരിനു സാധിക്കും. തെരഞ്ഞെടുത്ത ചില വായ്പാദാതാക്കളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ലഘൂകരിക്കാനും അണിയറയില്‍ ശ്രമമുണ്ട്.

പാര്‍ലമെന്റ് അനുമതി തേടാതെ തന്നെ വിദേശനിക്ഷേപകര്‍ക്കു വലിയ നിക്ഷേപങ്ങള്‍ നടത്താനുള്ള നിയമ നിര്‍വഹണവും പുരോഗമിക്കുകയാണെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിര്‍ദിഷ്ട ഭേദഗതികളിലൂടെ, നിക്ഷേപകര്‍ക്ക് അനുകൂലമായ അര്‍ദ്ധ- പരമാധികാര പദവി നിലനിര്‍ത്തിക്കൊണ്ടുതന്നെ സര്‍ക്കാര്‍ മൂലധനം ഇടയ്ക്കിടെ നല്‍കേണ്ട സ്ഥിതി ഒഴിവാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1969-ല്‍ വായ്പ നല്‍കുന്നവരെ ദേശസാല്‍ക്കരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ നടപ്പാക്കിയ ചില നയങ്ങളിലും ഇതിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നാണു നിലവിലെ വിലയിരുത്തല്‍.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്ത ശേഷം സ്വകാര്യവല്‍ക്കരണത്തിനുള്ള പാര്‍ലമെന്റ് അനുമതിയിലേക്കുള്ള പ്രക്രിയ വേഗത്തിലാക്കാന്‍ പ്രാപ്തമാക്കുന്ന വ്യവസ്ഥകള്‍ കൂട്ടിചേര്‍ക്കുക. സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി കുറയ്ക്കുക. അതേസമയം, സ്വകാര്യമേഖലയിലെ വായ്പക്കാരെ നിയന്ത്രിക്കുന്ന കമ്പനി നിയമത്തിലേക്ക് നിയന്ത്രണം നീങ്ങില്ല. 20 ശതമാനം നിക്ഷേപ പരിധി മറികടക്കാന്‍ വിദേശ ഓഹരി ഉടമകളെ അനുവദിക്കുക. ഒരൊറ്റ ഓഹരി ഉടമയുടെ വോട്ടിങ് അവകാശം ഇനി 10 ശതമാനമായി പരിമിതപ്പെടുത്തില്ല.

Author

Related Articles