50 കോടിയ്ക്ക് മുകളിലുള്ള ബാങ്ക് തട്ടിപ്പ് ആദ്യം കേന്ദ്രവിജിലന്‍സ് അന്വേഷിക്കും
ന്യൂദല്‍ഹി: അമ്പത് കോടിയില്‍പരം രൂപയുടെ ബാങ്ക് തട്ടിപ്പുകള്‍ ഇനിമുതല്‍ കേന്ദ്രവിജിലന്‍സ് കമ്മീഷന് അന്വേഷിക്കും. ഇതിന് ശേഷം മാത്രമേ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് ഈ കേസുകള്‍ കൈമാറുകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ രൂപപ്പെടുത്താന്‍ കേന്ദ്രവിജിലന്‍സ് കമ്മീഷനും റിസര്‍വ് ബാങ്കും തമ്മില്‍ ധാരണയായി. സംസ്ഥാനതലത്തിലും ഇതേ ക്രമീകരണങ്ങള്‍ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് മാനേജര്‍മാര്‍ വായ്പ അനുവദിക്കുന്നതിനും മറ്റും മടിയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാനേജര്‍മാര്‍ക്ക് ആത്മവിശ്വാസം വളര്‍ത്താന്‍ ഇങ്ങിനെയൊരു സംവിധാനം ഉണ്ടാക്കുന്നത്.
കേന്ദ്രവിജിലന്‍സ് കമ്മീഷമന്റെ കീഴില്‍ ബാങ്ക് -ധനകാര്യ തട്ടിപ്പുകളെപ്പറ്റി ഒരു ഉപദേശകസമിതി ഉണ്ടാകും. സിവിസി ആയി റിട്ടയര്‍ ചെയ്ത ടിഎം ഭാസിനായിരിക്കും ബോര്‍ഡ് അധ്യക്ഷന്‍. ബോര്‍ഡില്‍ നാല് അംഗങ്ങള്‍ ഉണ്ടാകും. കേന്ദ്രനഗരവികസന സെക്രട്ടറിയായിരുന്ന എം പ്രസാദ്,ബിഎസ്എഫ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡി.കെ പാലക്,ആന്ധ്രബാങ്ക് മുന്‍ എംഡി സുരേഷ് പട്ടേല്‍ എന്നിവരെ അംഗങ്ങളാക്കി. ധനകാര്യമേഖലയില്‍ നിന്ന് ഒരാളെക്കൂടി സമിതിയില്‍ എടുക്കും. ഈ സമിതി വിവരങ്ങള്‍ പരിശോധിച്ച് അനുവദിച്ചാല്‍ മാത്രമേ സിബിഐയിലേക്കും മറ്റും പരാതി കൈമാറുകയുള്ളൂ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍