News

രണ്ടാം പാദത്തിലെ ജഡിപി ഫലം ഇന്ന് പുറത്തുവിടും; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടുക ഇന്ന് വൈകുന്നേരം

ന്യൂഡല്‍ഹി: നടപ്പുവര്‍ഷത്തെ രണ്ടാം പാദ ജിഡിപി ഫലങ്ങള്‍ ഇന്ന് വൈകുന്നേരം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.  2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയത് കേന്ദ്രസര്‍ക്കാറിന് വലിയ തിരിച്ചടിയായിരുന്നു. രണ്ടാം പാദത്തിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാകുമെന്നാണ് വിവിധ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ചയാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍  ഇടിവ് വരാന്‍ കാരണമാകുന്നതെന്നാണ് വിവിദ കോണുകളില്‍ നിന്ന് വിലയിരുത്തല്‍.  

രാജ്യത്തെ വ്യവസായിക ഉത്പ്പാദനത്തിലടക്കം വലിയ തളര്‍ച്ചയാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ വ്യവസായിക ഉത്പ്പാദന വളര്‍ച്ച എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയായ 4.3 ശതമാനത്തിലേക്ക് ഒതുങ്ങി. 2011 ഒക്ടോബറിന് ശേഷ രേഖ്പ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഓഗസ്റ്റില്‍ വളര്‍ച്ച, ഏഴു വര്‍ഷത്തെ താഴ്ചയായ നെഗറ്റീവ് 1.1 ശതമാനമായിരുന്നു ഉണ്ടായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍  4.6 ശതമാനമായിരുന്നു ഐ.ഐ.പി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്.  

അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ ജിഡിപി നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ നവംബര്‍ 29 ന് പുറത്തുവിടാനിരിക്കെയാണ് വ്യവസായിക ഉത്പ്പാദന വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയത്.  ജൂണ്‍ പാദത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  കാര്‍ഷിക നിര്‍മ്മാണ മേഖലയിലെയും, ഉപഭോഗ നിക്ഷേപ മേഖലയിലും മോശം പ്രകടനമാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താെഴ്ന്ന നിരക്കിലേക്കെത്താന്‍ ഇടയാക്കിയത്.  

രാജ്യം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് നടപ്പുവര്‍ഷത്തലെ ഒന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയതിന്റെ കാരണം. നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. വളര്‍ച്ചാ നിരക്ക്  6.1 ശതമാനമായി ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Author

Related Articles