News

റിട്രോ നികുതി ഒഴിവാക്കാനുള്ള നീക്കം; ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി വോഡാഫോണ്‍ ഐഡിയ

ന്യൂഡല്‍ഹി: വോഡാഫോണ്‍ ഐഡിയ ( വി )യുടെ ഓഹരി വിലയില്‍ വര്‍ദ്ധന. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ ഓഹരി വില ഏഴ് രൂപ നാല് പൈസയില്‍ എത്തിയിരിക്കുകയാണ്. ആദായ നികുതി നിയമത്തില്‍ നിന്നും റിട്രോ നികുതി ഒഴിവാക്കാനുള്ള ബില്ല് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെയാണ് കമ്പനി ഓഹരി വിപണിയില്‍ നേട്ടം ഉണ്ടാക്കിയത്.
 
കമ്പനിയുടെ ഓഹരി വില രണ്ട് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വ്യാഴാഴ്ച വരെ ഉണ്ടായിരുന്നത്. കമ്പനിയിലെ തന്റെ ഓഹരി വില രാജ്യത്തെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിന് കൈമാറാമെന്ന് കുമാര്‍ മംഗളം ബിര്‍ള രണ്ട് ദിവസം മുമ്പ് പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം താഴേക്ക് പോകുകയായിരുന്നു.

അതേസമയം, വിദേശ നിക്ഷേപം ലക്ഷ്യമിട്ടാണ് റിട്രോ നികുതി പിന്‍വലിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദം. വോഡാഫോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഇതിലൂടെ നേട്ടമുണ്ടാകും. നേരത്തെയുള്ള അവസ്ഥയില്‍ മുന്നോട്ടു പോകുക എന്നത് കമ്പനിയെ സംബന്ധിച്ച് ശ്രമകരമായ കാര്യമായിരുന്നു. നേരത്തെ കുമാര്‍ മംഗളയുടെ പ്രസ്താവന ബിസ്നസ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.

വോഡാഫോണ്‍-ഐഡിയയുടെ 27 ശതമാനത്തോളം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിനോ സര്‍ക്കാര്‍ നിര്‍ദ്ദേശിത്തുന്ന മറ്റ് സ്ഥാരനങ്ങള്‍ക്കോ കൈമാറമെന്നാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗള പറഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ടെലികോം മേഖല നിരവധി കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരം തുടരുന്ന ഒരു മേഖലയായിരുന്നു.

സ്‌പെക്ട്രം ബാധ്യതകളും മൊത്ത വരുമാന ബാധ്യതകളും ഉള്‍പ്പെടെ 1.8 കോടി രൂപയുടെ കടബാധ്യത വി ഐ എല്ലിന് ഉണ്ട്. ഇതേ തുടര്‍ന്ന് ബോര്‍ഡ് കഴിഞ്ഞ സെപ്റ്റംബറില്‍ 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പിന്തുണയുടെ അഭാവത്തില്‍ നിക്ഷേപകര്‍ മുന്നോട്ട് വന്നില്ല. ബിര്‍ളയുടെ കേന്ദ്രത്തിന് നല്‍കിയ കത്തില്‍ അടിയന്തര നടപടികളുടെ ആവശ്യകത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 27 ശതമാനം ഓഹരിയാണ് ബിര്‍ലയ്ക്ക് വിഐഎല്ലില്‍ ഉള്ളത്. വോഡാഫോണിനാകട്ടെ 44 ശതമാനവും. വിഐഎല്ലിന്റെ നിലവിലെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 24,000 കോടി രൂപയിലധികമാണ്.

Author

Related Articles