News

ചന്ദാ കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലാം ദിവസവും എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു

വീഡിയോകോണ്‍ ഗ്രൂപ്പിന് അന്യായമായി വായ്പ നല്‍കിയ കേസില്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാറിനെ നാലാം ദിവസവും ചോദ്യം ചെയ്തു. വായ്പപാ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ചന്ദാ കൊച്ചാറിനെയും, മാര്‍ടിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ നിഷികാന്ദ് കനോയിഡയെയും 8 മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

വായ്പാ നല്‍കിയതില്‍ കൃത്യമായ അഴിമതി നടന്നിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടതായാണ് സൂചന. തെളിവുകളുടെ അടിസ്ഥാനത്തില്‍ ചന്ദാ കൊച്ചാറിനെയും, നിഷികാന്ദ് കനയോഡയെയും കൂടുതല്‍ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെളിവുകള്‍ ശേഖരിച്ചുവെന്നാണ് സൂചന. 

തെളിവുകളുടെ അടിസ്ഥാനത്തില്‍ ചന്ദാ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വീഡോയോ കോണ്‍ മേധാവി വേണുഗൊപാല്‍ ധുത് എന്നിവരുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂവരുടെയും വസതിയിലും ഒഫീസിലും മിന്നല്‍ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് വിശദയായി ചോദ്യം ചെയ്തത്. തിങ്കളാഴ്ച 8 മണിക്കൂറോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. നിഷികാന്ത് കനോയിഡയുടെ കമ്പനിക്ക് നല്‍കിയ വായ്പയെ പറ്റിയും വിശദമായ അന്വേഷണമാണ് സംഘം നടത്തുന്നത്. 

അതേസമയം ചന്ദാ കൊച്ചര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ നേരത്തെ ലുക്കൗട്ട് നോട്ടീസ് അയച്ചിരുന്നു. ചന്ദാ കൊച്ചാറിന്റെയും വീഡിയോ കോണ്‍ മേധാവിയുടെയും വസതിയിലും ഓഫീസിലും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. 2009-2011 കാലയളവില്‍ ചന്ദ കൊച്ചാര്‍ ആറ് വായ്പകളിലൂടെ വിഡിയോ കോണ്‍ കമ്പനിക്ക് 1,875 കോടി രൂപയോളം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചന്ദാ കൊച്ചാറടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കടിഞ്ഞണിടുന്നത്. 

 

Author

Related Articles