ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും; ഏതൊക്കെ?
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണിവ.
ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം. 2019 ഏപ്രില്‍ ഒന്നിനാണ് ഈ ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയന പ്രക്രിയ ഈ മാര്‍ച്ച് 31 ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.
ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചു. ആന്ധ്ര ബാങ്കിന്റെയും കോര്പറേഷന് ബാങ്കിന്റെയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐഎഫ്എസ്ഇ കോഡ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അറിയാനാവും. അല്ലെങ്കില്‍ 18002082244 എന്ന നമ്പറിലോ 18004251515 എന്ന നമ്പറിലോ 18004253555 എന്ന നമ്പറിലോ ബന്ധപ്പെട്ടാലും വിവരമറിയാനാവും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍