കേരളത്തിലെ പാചകവാതക വിപണിയില്‍ തിളങ്ങി ഛോട്ടു
കൊച്ചി: കേരളത്തിലെ പാചകവാതക വിപണിയില്‍ കുട്ടിസിലിണ്ടറുകള്ക്കു നല്ലകാലം. വില്പനയില് 75% വര്‍ധന കൈവരിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) 5 കിലോഗ്രാം വരുന്ന സിലിണ്ടറുകളാണ് ഛോട്ടു. വിപണി കീഴടക്കാന്‍ ഛോട്ടുവിനെ സഹായിച്ചത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ സമൂഹമാധ്യമ പ്രചാരണങ്ങളാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂര്‍ പോലുള്ള മേഖലകളില്‍ ഏതാനും വര്‍ഷങ്ങളായി നടത്തിയ നേരിട്ടുള്ള ഇടപെടലുകളും വില്പന വര്‍ധനയില്‍ സഹായകമായി. ഐഒസി വാഹനങ്ങള്‍ തൊഴിലാളി മേഖലകളിലേക്കു ചെന്ന് ആവശ്യക്കാര്‍ക്ക് ഛോട്ടു സിലിണ്ടര്‍ ഉടന്‍ നല്‍കുകയായിരുന്നു. ഏതെങ്കിലുമൊരു തിരിച്ചറിയില്‍ രേഖ മാത്രം മതി സിലിണ്ടര്‍ കിട്ടാന്‍. ഛോട്ടുവിന്റെ വില്പനയില് 50% വരെ ഇതര സംസ്ഥാന തൊഴിലാളി മേഖലയിലാണ്. കായല്‍ മേഖലയില്‍ ചീനവലത്തട്ടുകളിലെ രാത്രിപാചകത്തിനു യോജിച്ചതാണു ഛോട്ടു എന്ന വിലയിരുത്തലും ഗുണം ചെയ്തു. കേരളത്തില്‍ പ്രതിമാസം 35,000 സിലിണ്ടര്‍ വില്‍ക്കുന്നു.
2 മാസം മുന്‍പു പുറത്തിറക്കിയ 'എക്സ്ട്രാ തേജ്' സിലിണ്ടറുകളാണു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ മാസം ഐഒസിയുടെ മൊത്തം വാണിജ്യസിലിണ്ടര്‍ കച്ചവടത്തിന്റെ 10% 'തേജ്' ആയിരുന്നു. 5 മുതല്‍ 7% വരെ ഇന്ധനം ലാഭിക്കാമെന്നതും 14% വരെ പാചകസമയം കുറയ്ക്കാമെന്നതുമാണു തേജിന്റെ ഗുണം. ഗാര്‍ഹിക സിലിണ്ടറുകള്‍ ഇറക്കിയിട്ടില്ല. എങ്കിലും സംസ്ഥാനത്തു ദിനംപ്രതി 850ല്‍പരം തേജ് വിറ്റുപോകുന്നു. ലോഹം മുറിക്കല്‍ ചെലവ് ഗണ്യമായി കുറയ്ക്കുന്ന 'നാനോകട്ട്' സിലിണ്ടറിനും മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു. പൊട്ടിത്തെറി, തീപിടിത്ത സാധ്യതകളും കുറവാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍