News

എണ്ണ വിലയെ പ്രതിരോധിക്കാന്‍ ഇന്ത്യയും ചൈനയും പുതിയ സഖ്യം രൂപീകരിക്കും

അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില കുതിച്ചുയരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളാണ് ഇന്ത്യയും ചൈനയും ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളായ ചൈനയും, ഇന്ത്യയും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയ സഖ്യം രൂപീകരിക്കും. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ച് എണ്ണ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയെന്നതാണ് പുതിയ സഖ്യ രൂപീകരണത്തിലൂടെ ഇന്ത്യയും ചൈനയും ലക്ഷ്യമിടുന്നത്. 

നിലവില്‍ അന്താരാഷ്ട തലത്തില്‍ എണ്ണ വില ബാരലിന് 75 ഡോളറില്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സൗദി അടക്കമുള്ള എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ചൈനയ്ക്കും കനത്ത വെല്ലുവിളി നേരിടേണ്ടി വരുന്ന സ്ഥിതിയുമാണ് നിലനില്‍ക്കുന്നത്. ചൈനയ്ക്കും ഇന്ത്യക്കും എണ്ണ ഇറക്കുമതിക്ക് കനത്ത വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

അതേസമയം പുതിയ സഖ്യ രൂപീകരണത്തിലേക്ക് ഇന്ത്യയും ചൈനയും ഏഷ്യയിലെ മറ്റ് എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളെയും ഒപ്പം നിര്‍ത്തും. ഇന്ത്യയും ചൈനയും കഴിഞ്ഞാല്‍ ദക്ഷിണ കൊറിയയും, ജപ്പാനുമാണ് എണ്ണ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങളെയെല്ലാം ഒപ്പം നിര്‍ത്തി ഒപെക് രാഷ്ട്രങ്ങള്‍ക്കെതിരെയും അമേരിക്കയ്ക്കും കടുത്ത സമ്മര്‍ദ്ദം ചെലുത്താനാണ് ഇന്ത്യയും ചൈനയും ലക്ഷ്യമിടുന്നത്. പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം നേടാനായില്ലെങ്കില്‍ ഇന്ത്യ കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരിക. ഈ സാഹചര്യത്തില്‍ എണ്ണ ഉപഭോക്തൃ രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്തുകയല്ലാതെ ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റൊരു വഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഇറാന്റെ എണ്ണ ഇറക്കുമതിക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധമാണ് അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില ബാരലിന് 75 ഡോളറിലേക്ക് കുതിച്ചുയര്‍ന്നത്. അമേരിക്ക ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാത്ത പക്ഷം ഇന്ത്യയും ചൈനയും എണ്ണ ഇറക്കുമതിയില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരും.  എണ്ണ വില  40 ശതമാനം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ഇറാനെതിരെ നടത്തുന്ന രാഷ്ട്രീയ വിരുദ്ധം ഇന്ത്യയ്ക്കും ചൈനയ്ക്കും വലി വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. ഇറാനെതിരെയുള്ള ഉപരോധം അന്താരാഷ്ട്ര തലത്തില്‍ വ്യാപാര പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

 

Author

Related Articles