News

അമേരിക്ക നിശ്ചലമായി; യൂറോപും തകര്‍ന്നു; അവസരങ്ങള്‍ മുതലാക്കി ചൈന; കോവിഡ്-19 ല്‍ ചൈനയുടെ പതനം സ്വപ്‌നം കണ്ടവര്‍ ചൈനയുടെ സഹായം തേടുന്നു; ഇറ്റലി വരെ ചൈനയുടെ മുന്‍പില്‍ കൈ നീട്ടുന്നു; സഹായങ്ങള്‍ നല്‍കി ചൈന

ഗോളതലത്തില്‍  കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള എല്ലാ വ്യാപാരവും ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്.  വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 2019 ഡിസംബറിന്റെ മധ്യേ ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന് പിടിക്കുകയും, ചൈനയില്‍ മാത്രം 3500 പേരുടെ ജീവന്‍ പൊലിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. ലോകത്താകെ അതിവേഗം പടരുന്ന ഈ മാഹമാരിയെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകരാഷ്ട്രങ്ങള്‍. സാമ്പത്തിക പ്രവര്‍ത്തനങ്ങളു, ലോകജനതയുടെ  അടിസ്ഥാന ആവശ്യങ്ങളെല്ലാം നിശ്ചലമാവുകയും ചെയ്ത കോവിഡ്-19 നെ നേരിടാന്‍ ചൈനയും ലോകരാഷ്ട്രങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ്. കഴിഞ്ഞ ആഴ്ച്ച ചൈന ഇറ്റലി ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലേക്ക് മാസ്‌ക്, വെന്റിലേറ്റര്‍, മരുന്നുകള്‍ എന്നിവയെല്ലാം ചൈന വിമാനം വഴി കയറ്റിയച്ചു. അമേരിക്ക പോലും കയ്യും കെട്ടി നോക്കിനില്‍ക്കുന്നയിടത്താണ് ചൈനയുടെ ഇടപെടല്‍. ഇറാഖ്, ഇറാന്‍  എന്നീ രാഷ്ട്രങ്ങളിലേക്ക് ആരോഗ്യ പ്രവകര്‍ത്തകരെയും ഡോക്ടര്‍മാരെയും ചൈന അയച്ചു.  ഇനിയും സഹായങ്ങള്‍ കൂടുതല്‍ രാഷ്ട്രങ്ങളിലേക്കെത്തിക്കാന്‍  ചൈന തയ്യാറെണന്ന് ഇതിനകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.   

സ്‌പെയ്ന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കും സഹായം നല്‍കുമെന്ന് ചൈന പറഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ അതിവേഗം പടരുന്ന കോവിഡ്-19 നെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു.  ചൈനയുടെ ഇപ്പോഴത്തെ ഇടപെല്‍ തന്നെ ഒരുസൂചനയാണ്. പൊതുജനാരോഗ്യ മേഖലയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയും, അമേരിക്കയെ പോലെയുള്ള രാജ്യങ്ങളെ മാറ്റിനിര്‍ത്തി ആഗോളതലത്തില്‍ പുതിയ മേധാവിത്വവും, കൂടുതല്‍ രാഷ്ട്രങ്ങളുടെ വിശ്വാസ്യത പിടിച്ചെടുക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.  

പ്രത്യക്ഷ്യത്തില്‍ ചൈന ദീര്‍ഘ വീക്ഷണവും കൂടി ഇക്കാര്യത്തില്‍ നടത്തുന്നുണ്ട്. കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളെയും എല്ലാ കൈമുതലാക്കി മാറ്റി അമേരിക്കയ്ക്ക് പകരം വന്‍ശക്തിയായി മാറാനുള്ള തയ്യാറെടുപ്പാണ് ചൈന ഇപ്പോള്‍ നടത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക ശക്തിയായി മാറിയ അമേരിക്കയുടെ അതേഅവസ്ഥ ചൈന മുതലാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.  ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായ സാഹചര്യത്തിലാണ് ചൈന കോവിഡ്-19 ഇപ്പോള്‍ അതിജീവിച്ച് മുന്നേറ്റം നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കുള്ള യാത്രാവിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തത് ചൈന പ്രത്യക്ഷത്തില്‍ ഒരുടപെല്‍ നടത്തുകയാണ്.  അമേരിക്കയുടെ പക്വതയില്ലായ്മ ചൈന മാന്യമായ രീതിയില്‍ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നുവെന്നാണ് അഭിപ്രായം. 

ഇറ്റലിയെ ചൈന കൈമറന്ന്  സഹായിക്കുകയാണ്. ഇക്കാര്യം ഇറ്റലിയുടെ വിദേശകാര്യ മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.  ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. ഇറ്റലിയിലേക്ക് ചൈനയുടെ വിമാനം പറന്നിറങ്ങുകയും, അവശ്യ വസ്തുക്കളും,  മറ്റും തങ്ങള്‍ക്ക് നല്‍കുകയും ചെയ്യുകയും, ഡോക്ടര്‍മാരെയും, മരുന്നും മറ്റും നല്‍കുകയും ചെയ്തുവെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയാണ്. ചൈനയാണ് ഞങ്ങള്‍ക്ക് ആദ്യമായി സഹായം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.  

എല്ലാം അവസരമാക്കി ചൈന 

കൊറോണയെ ചൈന പൂര്‍ണമായും അതിജീവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ്-19 മൂലമുണ്ടായ മരണനിരക്കുകള്‍ ചൈനയില്‍ കുറഞ്ഞു. ചൈനയിലെ ഉത്പ്പാദന കേന്ദ്രങ്ങള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുകയാണ്. ആപ്പിളടക്കനുള്ള ടെക് കമ്പനികളുടെ സ്റ്റോറുകളും തുറന്നുപ്രവര്‍ത്തിക്കാന്‍  തുടങ്ങി.  അതായത് ലോകരാഷ്ട്രങ്ങളിലെ ഉത്പ്പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍  ചൈന അവസരം മുതലാക്കുകയാണ്. അമേരിക്കയിലെയും യൂറോപ്യയിലെയും  പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമാവുമ്പോള്‍ ചൈനയിലെ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കുകയാണ്. അവശ്യ സാധനങ്ങളെല്ലാം ചൈനയില്‍ ഉത്പ്പാദിപ്പിക്കുകയാണ്. ലോകരാഷ്ട്രങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം കുഴഞ്ഞുമറിയുമ്പോള്‍ ചൈനയുടെ വരവ് അതി ഗംഭീരം. ഒരുപക്ഷേ അമേരിക്കപോലും സാമ്പത്തിക തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ ചൈന ഉത്പ്പാദന മികവില്‍  തിരിച്ചുവരുന്നത് പലരും ഉറ്റുനോക്കുന്നു.

ലോകരാഷ്ട്രങ്ങള്‍ക്ക് സംഭവിച്ചതെന്ത് ? 

ചൈനയില്‍  ഡിസംബറിന്റെ മധ്യത്തിലാണ് കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുന്നത്.  ചൈനയുടെ പതനം അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ ആഘോഷിച്ചു. ചൈനയ്ക്ക് സംഭവിച്ച കൊറോണ പതനത്തിലൂടെ വ്യാപാര മേഖലയെ കീഴടക്കാമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ചില മാധ്യമങ്ങളും അക്കാര്യം പടച്ചുവിട്ടു. പക്ഷേ ലോകാര്യോഗ്യ സംഘടനകള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ നിന്ന് കോവിഡ്-19 തങ്ങളുടെ രാജ്യത്തേക്ക് വരാതെ കാക്കണമെന്ന്. ഇതൊന്നും ആരും ചെവികൊണ്ടില്ല.  ആഗോള വ്യാപാരമേഖലയില്‍ ചൈനയുടെ കടന്നുകയറ്റത്തില്‍ അസൂയകൊണ്ട് എല്ലാവരും ഇപ്പോള്‍  ചൈനയുടെ സഹായം തേടുന്നു. ഈ അവസരം മുതലാക്കുകയാണ് ചൈന. ഭക്ഷ്യ വ്‌സതുക്കളും മാസ്‌ക്കുകളും, മരുന്നുകളും കയറ്റിയച്ച് നേട്ടം കൊയ്യുകയാണ് ചൈന. 

Author

Related Articles