News

അതിര്‍ത്തി തര്‍ക്കത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ചൈന

മുംബൈ: 9 മാസക്കാലത്തോളം അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ.

അതിര്‍ത്തിതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകള്‍ കുറച്ചുകൊണ്ടുവരാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലാണിത്. വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് ചൈനയെ ഇത്തവണ മുന്നിലെത്തിച്ചിരിക്കുന്നത്. അതേസമയം, 2019ലെ 8,550 കോടി ഡോളറിനെ (6.19 ലക്ഷം കോടി രൂപ) അപേക്ഷിച്ച് ഇത് കുറവാണ്. 5,870 കോടി ഡോളറിന്റെ (4.25 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നുണ്ടായത്.

Author

Related Articles