News

5ജിയില്‍ വന്‍ മുന്നേറ്റം നടത്തി ചൈന; ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കുമായി ചൈനയുടെ കടന്നുകയറ്റം

ബെയ്ജിങ്:ചൈന 5ജി നെറ്റ്‌വര്‍ക്കിലേക്ക് മാറാന്‍ ഏറ്റവും വലിയ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. 5ജി ടെക്‌നോളജി വികസിപ്പിക്കാന്‍ ചൈന പുതിയ സാധ്യതളാണ് രൂപപ്പെടുത്താന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി ചൈനീസ് ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് വയര്‍ലെസ് കമ്പനികള്‍ 5ജി മൊബീല്‍ നെറ്റ് വര്‍ക്ക് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 5ജിയില്‍ പുതിയ സേവനങ്ങള്‍ ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ യുഎസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ പ്രതിരോധത്തിലായി. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതില്‍ നിന്ന് വിവിധ ചൈനീസ് കമ്പനികള്‍ക്ക് ഉപരോധ നീക്കങ്ങള്‍ ആരംഭിച്ച യുഎസിന് ഇത് വലിയ തിരിച്ചടിയായി മാറി. 

ചൈന ടെലികോം കോര്‍പ്പ്, ചൈന യൂണികോം ഹോങ് കോങ് എല്‍ടിഡി എന്നീ കമ്പനികളുടെ സഹകരണത്തോടെ 5ജി സേവനങ്ങള്‍ വിതരണം ചെയ്യപ്പെട്ടത്. തുടക്കത്തില്‍ തന്നെ 50 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബെയ്ജിങ്, ഷാങ്ഹായ് തുടങ്ങിയ 50 നഗരങ്ങളിലാണ് ചൈന ആദ്യഘട്ടത്തില്‍ 5ജി സേവനങ്ങള്‍ നല്‍കിവരിക. 

പ്രതിമാസ വരി സഖ്യയായി 5ജി സേവനങ്ങളില്‍ നിന്ന് ഈടാക്കുക 128 യുവാന്‍ അഥവാ 18 യുഎസ് ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതില്‍ നിന്ന് യുഎസ് ഉപരോധമുള്ള കമ്പനിയാണ് വാവെ. എന്നാല്‍ ഉപരോധങ്ങള്‍ക്കിടയിലും 5ജി രംഗത്ത് വാവെ വന്‍ മുന്നേറ്റമാണ് നടത്തിയത്. അമേരിക്കന്‍ പൗരമന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നായിരുന്നു ട്രംപ് ഭരണകൂടം പറഞ്ഞത്. 

യുഎസ് വിലക്കുകള്‍ക്കിടയിലും കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.  വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.  വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

Author

Related Articles