News

സൗദിയില്‍ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി വര്‍ധിച്ചു

ബെയ്ജിങ്: സൗദി അറേബ്യയില്‍ നിന്ന് ചൈനിയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ 43 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 6.30 മില്യണ്‍ ടണ്‍ ക്രൂഡ്  ഓയിലാണ് സൗദി അറേബ്യയില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്തതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. പ്രതിദിനം 1.53 മില്യണ്‍ ബാരല്‍ ക്രൂഡ്  ഓയിലാണ് ചൈനയിലേക്ക് കയറ്റി അയക്കുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ചൈനയില്‍ എണ്ണ ആവശ്യകത വര്‍ധിച്ചതോടെയാണ് സൗദിയില്‍ നിന്നും ചൈന കൂടുതല്‍ എണ്ണ വാങ്ങാന്‍  തീരുമാനിച്ചത്. 

ചൈനയില്‍ ക്രൂഡ്  ഓയില്‍ ഇറക്കുമതിയില്‍ വര്‍ധനവുണ്ടാതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1.07 മില്യണ്‍ ബാരല്‍ എണ്ണയായാണ് പ്രതിദിനം സൗദിയില്‍ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ കണക്ക്.  സൗദി അരാംകോയുമായി ചൈനയിലെ പെട്രോ  കെമിക്കല്‍ കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെച്ചതോടെയാണ് ചൈനുടെ എണ്ണ സംരംഭരണ ശേഷിയില്‍ വര്‍ധനവുണ്ടായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

Author

Related Articles