ചൈനയുടെ സാമ്പത്തിക വളര്‍ച്ച മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍
ബെയ്ജിങ്: മൂന്ന് പതിറ്റാണ്ടിനിടെ ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. അമേരക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളാണ് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്ഷനത്തിടെ സംഭവിച്ച ഏറ്റവും വലിയ സാമ്പത്തിക തളര്‍ച്ചയാണ് ചൈന ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക തളര്‍ച്ചയുടെ പ്രധാന കാരണം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാര തര്‍ക്കമാണെന്നാണ് വിലയിരുത്തല്‍.
2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6.4 ശതമാനമാണ് ചൈനയുടെ സാമ്പത്തിക വളര്‍ച്ച. ഇതിന് മുന്‍പ് ഇതേ കാലയളവില്‍ 6.5 ശതമാനം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ മൊത്ത ആഭ്യന്തര വളര്‍ച്ച 6.6 ശതമാനമാണ്. അതേ സമയം ചൈനയും യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ചൈനയ്ക്കെതിരെയുള്ള വിലക്കുകള്‍ നീക്കം ചെയ്തുവെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളയും ചെയ്തു. ചൈനയും അമേരിക്കയും തമ്മലുള്ള വ്യാപാര സംഘര്‍ഷം ചൈനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍